സാധനം കയ്യിലുണ്ടോ ! ടീമിലിടമുറപ്പിച്ച് വൈറല്‍ ഡയലോഗുമായി സഞ്ജു അമേരിക്കയിലേക്ക് ; അകമ്പടിയായി സ്വപ്നത്തിലോ എന്ന ഗാനവും ; ഇന്ത്യന്‍ നിരയിലിന്ന് മലയാളിയുടെ പ്രിയ താരവും ബാറ്റേന്തും; വീഡിയോ കാണാം

സ്‌പോര്‍ട്‌സ് ഡെസ്‌ക്ക്
രണ്ട് യുവാക്കളുടെ സ്വപ്നങ്ങളുടെ കഥ പറഞ്ഞ സിനിമയായിരുന്നു മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രം അക്കരെ അക്കരെ അക്കരെ. അമേരിക്കയിലേക്കെന്ന പേരില്‍ ഉരു കയറിയ നായകനും സുഹൃത്തും ചെന്നെത്തിയത് മറ്റൊരിടത്താണെങ്കിലും യാത്രാമധ്യേയുള്ള ഇരുവരുടേയും സന്തോഷ ഗാനം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും ഉപയോഗിച്ച സാധനം കയ്യിലുണ്ടോ എന്ന സീക്രെട് കോഡ്
മലയാളികള്‍ ഏറ്റെടുത്തു.

Advertisements

അമേരിക്കന്‍ യാത്രയില്‍ ഏതൊരു മലയാളിയുടേയും മനസില്‍ ആദ്യമെത്തുന്ന ഡയലോഗും പാട്ടും തീര്‍ച്ചയായും ഇത് തന്നെയാകും. ഇപ്പോഴിതാ വെസ്റ്റിന്‍ഡീസിനെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സംഘത്തോടൊപ്പം ഫ്ളോറിഡയിലേക്കുള്ള യാത്രയില്‍ ഉള്ള സഞ്ജു ഈ ഡയലോഗ് ഒരിക്കല്‍ കൂടി ആരാധകരെ ഓര്‍മിപ്പിക്കുകയാണ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്ളോറിഡയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍നിന്നുള്ള മിയാമിയുടെ ആകാശക്കാഴ്ച പങ്കുവച്ചായിരുന്നു സഞ്ജു ആ ക്ലാസിക് സിനിമാ ഡയലോഗ് ആവര്‍ത്തിച്ചത്. സഞ്ജുവിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ സ്വപ്ന നഗരത്തിലേക്കുള്ള യാത്രയെ അതെ സിനിമയിലെ സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ എന്ന ഗാനവുമായി ചേര്‍ത്ത് സഞ്ജു ഇട്ട സ്റ്റോറി വൈറല്‍ ആവുകയായിരുന്നു. പരമ്പരയുടെ ഭാഗമായി സഞ്ജു ടീമില്‍ ഉള്‍പ്പെടുമോ എന്ന ആശങ്ക ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ താന്‍ ടീമിലുണ്ടാകും എന്ന ഉറപ്പോടെയുള്ള യാത്രയായിരുന്നു സഞ്ജുവിന്റേത്. തനി നാടന്‍ മലയാളിയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സഞ്ജു അമേരിക്കന്‍ യാത്രയിലും മലയാള നാടിനെ ചേര്‍ത്ത് പിടിക്കുകയായിരുന്നു. ഇന്നിതാ സഞ്ജുവിന്റെ സ്വപ്നവും പ്രതീക്ഷയും യാഥാര്‍ത്ഥ്യമാവുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ സഞ്ജുവും ടീമില്‍ ഇടം നേടി. ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജുവും ഇന്ത്യയ്ക്കായി ബാറ്റേന്തും .

Hot Topics

Related Articles