ആ കാടിനെ ഒരു ലോലിപോപ്പ് പോലെ നുണഞ്ഞു നടക്കുന്നവൻ ! ഇംഗ്ലണ്ടിന്റെ കെ. പീയുടെ പിറന്നാൾ ദിനത്തിൽ മലയാളി ആരാധകന്റെ കുറിപ്പ് വൈറൽ ; സനൽ കുമാർ പത്മനാഭൻ എഴുതുന്നു

ഫാൻ പേജ്

Advertisements
സനൽ കുമാർ പത്മനാഭൻ

തന്റെ കൂടെയുള്ളവരുടെ കൈക്കരുത്തിലും കരളുറപ്പിലും ഉള്ള അമിതാത്മവിശ്വാസത്തിൽ , കാടിനെയറിയാതെ കാടിനെ അടക്കി ഭരിക്കുന്നവനെകുറിച്ചു അറിയാതെ അയാളുടെ കാടിനുള്ളിലെ നിയമങ്ങളെ കുറിച്ചു അറിയാതെ ബ്രിസ്റ്റോളിലെ കൊടുങ്കാടിനുള്ളിൽ നാറ്റ്‌വെസ്റ്റ് നിധി തേടി പോയി അപകടം സ്വയം ചോദിച്ചു വാങ്ങിയ റിക്കി പോണ്ടിങ് എന്ന നായകനെ ഇന്നും ഓർമയുണ്ട്…..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രിസ്റ്റോളിൽ മൂന്നാം ഏകദിനവിജയം എന്ന നിധി തേടിയുള്ള അയാളുടെ യാത്രക്ക് ( 252 റൺസ് പ്രതിരോധിക്കുക ) വിലങ്ങു തടി ആയി എതിരെ വന്ന സ്‌ട്രോസ് , ട്രെസ്‌കൊതിക് , ഫ്ലിന്റോഫ് , വോൻ , കോളിങ്‌വുഡ് തുടങ്ങിയ വന്യജീവികളും കാട്ടാറുകളും കാട്ടു മരങ്ങളും തീവ്രവിഷമുള്ള ഇഴജീവികളും എല്ലാം, അയാളുടെ കൂടെയുള്ള കൈക്കരുത്തു കൊണ്ടും കുതന്ത്രം കൊണ്ടും മായാജാലം കാണിക്കുന്ന മഗ്രാത്ത് , ഗില്ലസ്പി , കാസ്പറോവിച്, ബ്രോഗ് എന്നിവരുടെ മുന്നിൽ പിടഞ്ഞു വീണപ്പോൾ ബ്രിസ്റ്റോളിൽ സ്കോർ കാർഡിൽ തെളിഞ്ഞു വന്ന ഇംഗ്ലണ്ട് 150/5 അക്കങ്ങൾ കണ്ടപ്പോൾ പോണ്ടിങ് നിധി തന്റെ കയ്യിൽ ഇരിക്കുന്ന സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയിരുന്നു….

ഇത് വരെയുള്ള യാത്രയിൽ തങ്ങളുടെ വഴിക്കു കുറുകെ വന്നു പെട്ട പ്രതിബന്ധങ്ങളെ എല്ലാം തച്ചു തകർത്തു നിൽക്കുന്ന തന്റെ പോരാളികളെ കണ്ടപ്പോൾ അയാളുടെ കണ്ണിലെ തിളക്കത്തിന് പതിയെ ധാർഷ്ട്യത്തിന്റെ ഭാഷ്യം കലരുക ആയിരുന്നു….

സ്കോർ കാർഡിൽ 160 ഇൽ നിൽകുമ്പോൾ തങ്ങൾക്കു തടസമായി നിന്ന ജോൺസ് എന്ന കാട്ടുവള്ളിയെയും ബ്രോഗ് തുടച്ചു നീക്കിയപ്പോൾ , രികയേർഡ് റൺ റേറ്റ് 7.76 എന്ന നിലയിൽ 12 ഓവറിൽ 93 റൺസ് !!

എതിരാളികൾക്ക്‌ ഏറെക്കുറെ അപ്രാപ്യമായ ലക്‌ഷ്യം തന്നെ എന്നുറപ്പിച്ചു പോണ്ടിങ് തന്റെ മുന്നിൽ തെളിഞ്ഞു വന്ന നിധിപേടകത്തിൽ ആർത്തിയിൽ പൊതിഞ്ഞ ആവേശത്തോടെ കൈ വെച്ചു എടുക്കാൻ തുടങ്ങവേ ആണു , തന്റെ കയ്യുടെ മുകളിൽ എന്തോ ഭാരം കയറ്റി വച്ചത് പോലെ അയാൾക്ക്‌ തോന്നിയത് !

ഇരുണ്ട വെളിച്ചത്തിൽ തന്റെ കയ്യുടെ മുകളിൽ ഇരിക്കുന്നത് മറ്റൊരു കൈപ്പത്തി ആണെന്ന് പതിയെ ഒരല്പം ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു , പതിയെ മുഖമുയർത്തി ആ കൈപ്പത്തിയുടെ ഉടമയുടെ മുഖം തിരഞ്ഞ അയാളുടെ കണ്ണിൽ ആദ്യം തടഞ്ഞത് തിളക്കമുള്ളൊരു കടുക്കൻ ആയിരുന്നു !!

ചെവിയിൽ തിളങ്ങുന്ന കടുക്കനും , നടുവിൽ മുകളിലേക്കു ഉയർത്തി വെച്ച ചെമ്പിച്ച മുടിയും , കൈ തെറുത്തു വെച്ച ഹാഫ് സ്ലീവ് ജേഴ്സിയും ആ ജേഴ്സിയുടെ പിറകിലെ 24 എന്ന നമ്പറും കണ്ടപ്പോൾ പോണ്ടിങ്ങിന്‍റെ ചുണ്ടിൽ നിന്നും വിറയലോടെ ആ പേര്‌ പിറന്നു വീണു ” കെ പി ” !!
ആ കാടിനെ ഒരു ലോലിപോപ്പ് പോലെ നുണഞ്ഞു നടക്കുന്നവൻ !

ബ്രിസ്റ്റോൾ എന്ന കാടിനെ അടക്കി ഭരിക്കുന്ന രാജാവും കാട്ടിൽ നിധി തേടിയെത്തിയ കൊള്ളക്കാരുമായുള്ള യുദ്ധം അവിടെ തുടങ്ങുക ആയിരുന്നു….

മിഴികളിൽ ആളിക്കത്തുന്ന അഗ്നിയുമായി നിൽക്കുന്ന അയാൾക്കെതിരെ പോണ്ടിങ് രംഗത്തിറക്കിയ കരുത്തന്മാരിൽ കരുത്തനായ ഗില്ലസ്പിയെ തൂക്കിയെടുത്തു നിലത്തടിച്ചു ഒരോവറിൽ 17 റൺസ് എടുത്തതോടെ പോണ്ടിങ് അപകടം മണത്തു തുടങ്ങിയിരുന്നു…..

12 ഓവർ നീണ്ടു നിൽക്കും എന്ന്‌ കരുതിയ യുദ്ധം 9.3 ഓവറിൽ അവസാനിക്കുമ്പോൾ പോരാട്ട ഭൂവിൽ ഒറ്റ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളു !!

65 ബോളിൽ 91 റൺസോടെ അജയ്യനായി നിന്ന കെ പി…..!
2005 നാറ്റ്‌വെസ്റ് സീരിസ് മൂന്നാം ഏകദിനം..
ഓസ്‌ട്രേലിയ 252
മൈക് ഹസി 84.
ഇംഗ്ലണ്ട് 253( 47.3)
കെ പി 91**
കെ പി എന്തായിരുന്നു എന്നറിയാൻ ഒരൊറ്റ കളി തന്നെ ധാരാളം ….🔥🔥🔥
ഹാപ്പി ബര്ത്ഡേ ഡിയർ കെ പി ….

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.