കൊച്ചി: ഫിലിം ചേംബർ തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. കഴിഞ്ഞ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, പക്ഷേ ശ്രമം തുടർന്നുകൊണ്ടേയിരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണ്.
അതിൽ നിന്ന് ഒരു മുക്തി നേടണമെങ്കിൽ അംഗങ്ങൾ തന്നെ വിചാരിക്കണമെന്നും സാന്ദ്ര വ്യക്തമാക്കി. ‘അമ്മ’യിൽ സ്ത്രീകൾ വന്നത് സ്വാഗതാർഹമാണ്. പക്ഷേ, സ്ത്രീകൾ പറഞ്ഞ പ്രശ്നങ്ങളിൽ എന്ത് പരിഹാരം കാണുമെന്നതാണ് അറിയേണ്ടത് എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ‘അമ്മ’യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേത മേനോൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചത്. ഇനിയും വൈകരുത്. അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണം. നടിയെ ആക്രമിച്ച കേസ് ഗൌരവമുള്ള വിഷയമാണ്. അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ടെന്നും കേസിൽ എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.