പെരുന്നാളിന് അറക്കാൻ വച്ച അഞ്ച് ആറ് പോത്തുകള്‍ ചുറ്റിലും’, പ്രിയങ്ക ചോപ്രയാണെന്നാ വിചാരം: സാനിയ ഇയ്യപ്പന്റെ വസ്ത്ര ധാരണം പുലിവാലായി : സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം

കൊച്ചി : ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. കൂടുതലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്ര വിശേഷങ്ങളും പങ്കുവയ്ക്കുന്ന സാനിയയ്ക്ക് നേരെ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളും രംഗത്തെത്താറുണ്ട്. സാനിയ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോയ്ക്ക് താഴെയും അധിക്ഷേപകരമായ കമന്റുകളും ഇത്തരക്കാര്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ചില മോശം കമന്റുകള്‍ക്കൊക്കെ സാനിയ ചുട്ടമറുപടിയും നല്‍കാൻ മടിക്കാറില്ല. ഇപ്പോഴിതാ സാനിയ പങ്കുവച്ച ഏറ്റവും പുതിയ പരസ്യ ചിത്രത്തിനെതിരെയും സദാചാരവാദികള്‍ അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഗ്ലാമറസ് ലോംഗ് ഗൗണ്‍ ധരിച്ച സാനിയ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇവരെ ചൊടിപ്പിച്ചത്. അശ്ലീല കമന്റുകളും അധിക്ഷേപ കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ആരെ കാണിക്കാനാണെന്നാണ് പലരും കമന്റായി ചോദിക്കുന്നത്. എന്നാല്‍ ചിലര്‍ സാനിയയെ അഭിനന്ദിച്ചും പിന്തുണയുമായും എത്തുന്നുണ്ട്.

Advertisements

‘ഇതിന് ഒരു കീറാത്ത ഡ്രസ്സ് വാങ്ങികൊടുക്കാൻ ഇവിടെ ആരും ഇല്ലേ’, ‘ഇതിലും നല്ലത് തുണി ഇല്ലാതെ വരുന്നതായിരുന്നു’, ‘ഒരുത്തൻ സെല്‍ഫി എടുക്കാൻ വന്നപ്പോ എന്തൊക്കെ കോപ്രായങ്ങള്‍ ആയിരുന്നു ഇതൊക്കെ കാണുമ്ബോഴാണ്’, ‘പറമ്ബില്‍ ഒന്നും ഒരു പൂച്ച പോലും ഇല്ല പിന്ന ആരേയ ഈ കൈകാണിക്കുന്നത്, അതുപോലെ പെരുന്നാളിന അറക്കാൻ വച്ച അഞ്ച് ആറ് പോത്തുകള്‍ ചുറ്റിലും’, പ്രിയങ്ക ചോപ്രയാണെന്നാ വിചാരം’- തുടങ്ങിയ അധിക്ഷേപകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ചിലര്‍ സാനിയയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ‘എത്രയൊക്കെ ആയിട്ടും ആരുടെയും അസൂയ മാറുന്നില്ലല്ലോ. അവള്‍ മുന്നോട്ട് തന്നെയാണ് താനും. ഇത്രയധികം ഈ കുട്ടിയെ വെറുക്കാനുള്ള കാരണം എന്താന്ന് ചോദിച്ചാല്‍, കരണമൊന്നുല്ല, പക്ഷെ ഇഷ്ടമല്ല, കാണുന്നത് കലിയാണ്. ഇതൊരു പ്രത്യേകതരം അസുഖം തന്നെ’- ഒരാള്‍ സാനിയയെ പിന്തുണച്ചുകൊണ്ട് കമന്റായി കുറിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.