‘ജൂനിയർ വിദ്യാബാലനോ?’ സാനിയയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറൽ

നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ യുവ നടിയാണ് സാനിയ ഇയ്യപ്പൻ. തന്റെ പുതിയ ഔട്ട് ഫിറ്റിലുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരം പുതിയതായി പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

Advertisements

കറുപ്പിന്റെ പശ്ചാത്തലത്തിൽ ഡീപ്പ് നെക്കുള്ള ടോപ്പും സ്കേർട്ടുമാണ് വേഷം. ചുണ്ടും പുരികവും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പ് ലുക്കിന് പൂർണത നൽകുന്നു.  ഗംഭീരമെന്നും ജൂനിയർ വിദ്യാബാലനാണോ എന്നുമാണ് കമന്റുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമ്മൂട്ടി നായകനായ ‘ബാല്യകാലസഖി’ എന്ന ചിത്രത്തിലൂടെ ബാലനടിയായിട്ടാണ് സാനിയ ഇയ്യപ്പൻ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിലും ബാലതാരമായ ശേഷം സാനിയ ‘ക്വീനി’ലൂടെ നായികയായി അരങ്ങേറി.

തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ സ്ഥിര സാന്നിദ്ധ്യമായി. ഏറ്റവും ഒടുവില്‍ സാനിയയുടേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ആണ്.

Hot Topics

Related Articles