സഞ്ജു വീണ്ടും പരാജയം..! അവസാനം വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം

പൂനെ: പരമ്പരയെ നിശ്ചയിക്കുന്ന മത്സരത്തിൽ അവസാന ഓവറിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യൻ യുവ തുർക്കികൾ. ഇംഗ്ലണ്ടിന് എതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ ഉയർത്തിയ 181 റണ്ണിനെതിരെ ഇംഗ്ലണ്ടിന് 166 റൺ മാത്രമാണ് എടുക്കാനായത്. 15 റണ്ണിന്റെ വിജയം. ഇതോടെ പരമ്പരയിൽ 3-1 ന് ഇന്ത്യ മുന്നിലെത്തി.

Advertisements

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഓപ്പണിംങിൽ പതിവ് പോലെ തന്നെ സഞ്ജു വീണ്ടും പരാജയപ്പെട്ടു. ആദ്യ ഓവറിൽ പിടിച്ചു നിന്നെങ്കിലും രണ്ടാം ഓവറിൽ മുഹമ്മൂദിന്റെ ഷോർട്ട് ബോളിൽ ക്രേസിന് ക്യാച്ച് നൽകി മടക്കം. മൂന്ന് പന്തിൽ ഒരു റൺ മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ, തൊട്ടടുത്ത പന്തിൽ തിലക് വർമ്മയും (0) അതേ ഓവറിൽ തന്നെ സൂര്യകുമാർ യാദവും (0) വീണതോടെ ഇന്ത്യ 12 ന് മൂന്ന് എന്ന നിലയിൽ തകർന്നു. സ്‌കോർ 57 ൽ നിൽക്കെ അഭിഷേകും (29), 79 ൽ റിങ്കു സിങ്ങും (30) വീണതോടെ വീണ്ടും ഒന്ന് പാളി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ശിവം ദുബൈയും (34 പന്തിൽ 53), ഹാർദിക് പാണ്ഡ്യയും (30 പന്തിൽ 53) ചേർന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേയ്ക്ക് കൈ പിടിച്ചു നടത്തി. അക്‌സർ പട്ടേൽ (5), അർഷദീപ് സിംങ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. സഖ്വിബ് മുഹമ്മദ് മൂന്നും, ഓവർടൺ രണ്ടും ക്രേസും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ട് കരുതിയാണ് തുടങ്ങിയത്. ഓപ്പണർമാരായ സാൾട്ടും (23), ഡക്കറ്റും (39) മികച്ച ഫോമിൽ തന്നെ ബാറ്റ് വീശി. ഒടുവിൽ അക്‌സർ പട്ടേൽ സാൾട്ടിനെയും, ബിഷ്‌ണോയി ഡക്കറ്റിനെയും വീഴ്ത്തിയതോടെയാണ് കൂട്ടു കെട്ടി പിരിഞ്ഞത്. 62 ൽ തന്നെ രണ്ട് പേരെയും വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് ആശ്വാസമായി. 67 ൽ ബട്‌ലർ (2) ബിഷ്‌ണോയ്ക്ക് മുന്നിൽ വീണതോടെ ഇന്ത്യ കളിയിലേയ്ക്ക് തിരികെ എത്തി. 95 ൽ ലിവിംങ്‌സ്ടൺ (9) റാണയുടെ പന്തിൽ സഞ്ജുവിന് പിടികൊടുത്ത് മടങ്ങി.

ക്രീസിൽ നിന്നപ്പോഴെല്ലാം ഇന്ത്യൻ പ്രതീക്ഷയ്ക്ക് വിലങ്ങു തടി തീർത്ത ബ്രൂക്ക് (51) വരുൺ ചക്രവർത്തിയ്ക്കു മുന്നിൽ വീണു. ക്രേസിനെ (0) വരുൺ തന്നെ വീഴ്ത്തി. ഇടയ്ക്ക് ആഞ്ഞടിച്ച ജെയിംസ് ഓവർടണ്ണിനെ 19 ആം ഓവറിൽ റാണ പുറത്താക്കിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ കൂടുതൽ സജീവമായി. 15 പന്തിൽ 19 റണ്ണാണ് ഓവർടൺ എടുത്തത്. പിന്നാലെ, ജേക്കബ് ബീതൽ (6), ജോഫ്ര ആർച്ചർ (0), ഒടുവിൽ മഹമ്മൂദ് (1) എന്നിവർ കൂടി വീണതോടെ ഇന്ത്യയ്ക്ക് വിജയവും പരമ്പരയും. ബിഷ്‌ണോയിയും റാണയുടെ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ചക്രവർത്തി ഒന്നും അക്‌സർ പട്ടേൽ രണ്ടും വിക്കറ്റ് നേടി.

Hot Topics

Related Articles