ഗുവഹാത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിൽ ആദ്യം വിജയം തേടിയിറങ്ങുന്ന സഞ്ജുവിനും സംഘത്തിനും ടോസ് നഷ്ടം. ടോസ് നഷ്ടമായ രാജസ്ഥാനെ കൊൽക്കത്ത ബാറ്റിംങിന് അയച്ചു. കഴിഞ്ഞ മത്സരത്തിൽ രണ്ടു ടീമുകളും പരാജയപ്പെട്ടു നിൽക്കുകയാണ്. പടുകൂറ്റൻ സ്‌കോർ കണ്ട മത്സരത്തിൽ ഹൈദരാബാദിനോടായിരുന്നു രാജസ്ഥാന്റെ പരാജയം. ഏഴു വിക്കറ്റിന് ആർസിബിയോട് തോറ്റാണ് കൊൽക്കത്ത രണ്ടാം മത്സരത്തിനിറങ്ങുന്നത്.
Advertisements