ഡർബൻ: ഡർബനിൽ കൊലവിളിച്ചു നടന്ന മദയാനയായി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തല്ലിച്ചതച്ച് ചവിട്ടിപ്പരത്തി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി 20 യിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സഞ്ജു തൂത്ത് വാരുകയും ചെയ്തു.
ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അനായാസം നേരിട്ട് സെഞ്ച്വറി നേടി. ടി20 അന്താരാഷ്ട്ര മത്സരത്തിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. സഞ്ജു ബംഗ്ലാദേശിന് എതിരായ അവസാന ടി20യിലും സെഞ്ച്വറി നേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് 27 പന്തിൽ നിന്ന് 50യിൽ എത്താൻ സഞ്ജു സാംസണായി. മോശം പന്തുകൾ നോക്കി പ്രഹരിച്ചും ആവശ്യത്തിന് ഡിഫൻഡ് ചെയ്തുമായിരുന്നു സഞ്ജുവിന്റെ ഇന്നത്തെ ബാറ്റിംഗ്. സഞ്ജു 9 സിക്‌സും 7 ഫോറും ഡർബനിൽ ഇതുവരെ പറത്തി. സഞ്ജുവിന് സൂര്യകുമാർ മറുഭാഗത്ത് നിന്ന് പിന്തുണ നൽകി. സൂര്യകുമാർ 21 റൺസ് എടുത്തു. സൂര്യകുമാർ പുറത്തായ ശേഷവും സഞ്ജു തന്റെ ബാറ്റിംഗ് തുടർന്നു. 47 പന്തിൽ സഞ്ജു സെഞ്ച്വറി തികച്ചു.
മറുപടി ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ അർഷദീപ് ഞെട്ടിച്ചു. പിന്നാലെ സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവി ബിഷോണോയിയും കൂടി ചേർന്നതോടെ ഇന്ത്യൻ വിജയം ഭദ്രം. ബിഷ്‌ണോയിയും ചക്രവർത്തിയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷദീപ് ഒന്നും ആവേശ്ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി.