കിട്ടിയ അവസരം കളഞ്ഞ് കുളിച്ച് സഞ്ജു: ഓപ്പണിങ്ങ് ഇറങ്ങി നിരാശപ്പെടുത്തി 

ന്യൂയോര്‍ക്ക്: ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചിട്ടും അവസരം മുതലാക്കാനാവാതെ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി.ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തില്‍ ആറു ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു ഒരേയൊരു റണ്‍സ് മാത്രമാണ് നേടാനായത്. വിക്കറ്റിനു മുന്നില്‍ കുരുങ്ങി സഞ്ജു ക്രീസ് വിടുകയായിരുന്നു. മികച്ചൊരു ഇന്നിങ്‌സുമായി ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിക്കാനുള്ള അവസരം കൂടിയാണ് സഞ്ജു നഷ്ടപ്പെടുത്തിയത്.

Advertisements

ഈ മല്‍സരത്തില്‍ സഞ്ജുവിനു അവസരം ലഭിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഓപ്പണറായി ഇറങ്ങുമെന്ന് ആരും കരുതിയില്ല. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി ക്രീസിലെത്തിയപ്പോള്‍ അതു വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. ഇത്രയും നല്ലൊരു സുവര്‍ണാവസരം ലഭിച്ചിട്ടും അതു അദ്ദേഹം മുതലാക്കിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന സ്ലോ പിച്ചില്‍ സഞ്ജു റണ്ണെടുക്കാന്‍ ശരിക്കും പാടുപെടുന്നതാണ് തുടക്കം മുതല്‍ കണ്ടത്. മികച്ച ചില ഷോട്ടുകള്‍ അദ്ദേഹം കളിച്ചെങ്കിലും അവയെല്ലാം ഫീല്‍ഡര്‍മാരുടെ കൈകളിലേക്കായിരുന്നു. ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ സ്പിന്നര്‍ മെഹ്ദി ഹസനെയാണ് സഞ്ജു ആദ്യം നേരിട്ടത്. ലോങ് ഓണിലേക്കു കളിച്ച്‌ അദ്ദേഹം അക്കൗണ്ട് തുറക്കുകയും ചെയ്തു.

പേസര്‍ ഷൊരിഫുല്‍ ഇസ്ലാമാണ് രണ്ടാം ഓവര്‍ എറിഞ്ഞത്. സഞ്ജുവാണ് ക്രീസിലുണ്ടായിരുന്നത്. പക്ഷെ സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ സാധിക്കാതം അദ്ദേഹം ശരിക്കും പാടുപെട്ടു. ഇതിനിടെ മൂന്നാമത്തെ ബോളില്‍ വൈഡ് ബൗണ്ടറിയിലൂടെ ഇന്ത്യക്കു അഞ്ചു റണ്‍സ് ലഭിച്ചിരുന്നു. അഞ്ചാമത്തെ ബോളില്‍ സഞ്ജു പുറത്താവുകയും ചെയ്തു.

ഓണ്‍സൈഡിലേക്കു ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളിയപ്പോള്‍ ബോള്‍ പാഡില്‍ പതിക്കുകയായിരുന്നു. ഷൊരിഫുലിന്റെ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ടും വിധിച്ചു. പക്ഷെ ഈ തീരുമാനം സംശയാസ്പദമായിരുന്നു. സന്നാഹ മല്‍സരമായതിനാല്‍ ഡിആര്‍എസ് ഇല്ലാത്തതു കാരണം ഇന്ത്യക്കു തീരുമാനം ചോദ്യം ചെയ്യാനുമായില്ല. ഈ മല്‍സരത്തിലെ ഫ്‌ളോപ്പ് ഷോയോടെ അയര്‍ലാന്‍ഡുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ സഞ്ജുവിനു ഇടം ലഭിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ടീം മാനേജ്‌മെന്റ് ഓപ്പണ്‍ ചെയ്യാനുള്ള അവസരം നല്‍കിയിട്ടും അതു പാഴാക്കിയ സഞ്ജുവിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിച്ചിരിക്കുകയാണ്. സഞ്ജു സാംസണിന് ഇനിയെന്താണ് വേണ്ടത്? ഓപ്പണറുടെ റോള്‍ നല്‍കിയിട്ടും അതു കളഞ്ഞുകുളിച്ചു. ഇനി പ്ലെയിങ് ഇലവനില്‍ അവസരം നല്‍കിയില്ലെന്നു പറഞ്ഞ് ആരും രംഗത്തു വരരുതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഐപിഎല്ലില്‍ നന്നായി കളിക്കും. ഇന്ത്യക്കു വേണ്ടി കളിക്കുമ്ബോള്‍ എല്ലായ്‌പ്പോഴും ദുരന്തമായി മാറുകയും ചെയ്യും. ലോകകപ്പില്‍ ഇനി ഒരു അവസരം പോലും സഞ്ജു പ്രതീക്ഷിക്കേണ്ടതില്ലന്നും ആരാധകര്‍ തുറന്നടിക്കുന്നു.

Hot Topics

Related Articles