ഡർബൻ : ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവിനെ മിക്കവാറും എല്ലാവരും ചിരിച്ച മുഖത്തോടെയാണ് കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐയില്‍ മൈതാനത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍, വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ കോപാകുലനായ ഒരു സംഭവം ഉണ്ടായി. ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടർ മാർക്കോ ജാൻസണ്‍ സഞ്ജു സാംസണുമായി കോർത്തതിന് തൊട്ടുപിന്നാലെയാണ് സൂര്യ കൂട്ടുകാരനെ സംരക്ഷിക്കാൻ രംഗത്ത് എത്തിയത്.പതിനഞ്ചാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുമ്ബായിരുന്നു സംഭവം. പിച്ചിലേക്ക് ഇറങ്ങി സഞ്ജു പന്ത് കളക്റ്റ് ചെയ്തതില്‍ ജാൻസണ്‍ അസ്വസ്ഥനായിരുന്നു. ഇതിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെടുകയും സഞ്ജുവിനോട് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ജാൻസണ്‍ നടത്തിയ ഇടപെടല്‍ കണ്ട സൂര്യകുമാർ രംഗത്ത് എത്തുകയും സൗത്താഫ്രിക്കൻ താരം കാരണം തന്നെയാണ് സഞ്ജു പിച്ചിലേക്ക് ഇറങ്ങി വന്ന് പന്ത് പിടിച്ചതെന്നുള്ളത് പറയുകയും ചെയ്തു. സഞ്ജുവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള ജാൻസന്റെ ഇടപെടല്‍ കാരണമാണ് അത് സംഭവിച്ചതെന്ന് സൂര്യകുമാർ പറഞ്ഞു.തന്റെ സഹതാരത്തെ പഴിചാരിയുള്ള ജാൻസന്റെ ഇടപെടലില്‍ അസ്വസ്ഥനായ സൂര്യ അമ്ബയറിനോടും ക്രീസില്‍ നിന്ന ഇരു സൗത്താഫ്രിക്കൻ താരങ്ങളോടും വിശദീകരണം പറയുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഒരൊറ്റ ദിവസം കൊണ്ട് വീണ്ടും ചർച്ചയായിരിക്കുകയാണ്. തുടരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു ഇന്നലെ സ്വന്തമാക്കി. പരമ്ബരയിലെ ആദ്യ ടി-20 മത്സരത്തില്‍ 61 റണ്‍സിനാണ് സൂര്യ കുമാറും സംഘവും വിജയിച്ചത്. അതിലെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണാണ്.7 ഫോറുകളും 10 സിക്സറുകളുമടക്കം സഞ്ജു നേടിയത് 50 പന്തില്‍ 107 റണ്‍സ് ആണ്. ഇതോടെ തന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ഒന്നും കൂടി ഉറപ്പിക്കാനും താരത്തിനായി.