മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യില്‍ ബാറ്റിങ്ങിനിടെ വിരലിന് പരിക്കേറ്റ സഞ്ജു സാംസണ് ഒരു മാസത്തേക്ക് ഗ്രൗണ്ടിലിറങ്ങാനാകില്ല.താരത്തിന് ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചു. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ട്.ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ സഞ്ജുവിന് കളിക്കാനാകില്ല. ക്വാർട്ടർ ഫൈനലില്‍ കേരളത്തിന്റെ എതിരാളി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീരാണ്. സഞ്ജു തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങിയെന്നാണ് സൂചന.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരികക്ഷമത കൈവരിച്ചശേഷം മാത്രമേ മലയാളി താരത്തിന് ടീമിലെത്താനാകൂ.’ സഞ്ജുവിന്റെ വലത് ചൂണ്ടുവിരലിന് പൊട്ടലുണ്ട്. അഞ്ച് മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടിവരും. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനല്‍ അദ്ദേഹത്തിന് നഷ്ടപ്പെടും. ഇനി മാർച്ച് 21-ന് തുടങ്ങുന്ന ഐ.പി.എല്ലിലായിരിക്കും സഞ്ജുവിന് കളിക്കാൻ സാധിക്കുക.’-ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പി.ടി.ഐയോട് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി ജൂലൈയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്ബരയിലായിരിക്കും ഇന്ത്യൻ ജഴ്സിയില്‍ സഞ്ജുവിനെ പരിഗണിക്കുക.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യിലാണ് സഞ്ജുവിന് പരിക്കേറ്റത്. പിന്നാലെ വിക്കറ്റ് കീപ്പറായി സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് ഗ്രൗണ്ടിലെത്തിയത്. ജോഫ്ര ആർച്ചർ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ടീം ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാൻഡേജ് ചുറ്റിയശേഷമാണ് പിന്നീട് കളിച്ചത്. അടുത്ത ഓവറില്‍ സഞ്ജു പുറത്താകുകയും ചെയ്തു.