പേൾ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലൂടെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് സഞ്ജു സാംസണ്.അന്താരാഷ്ട്ര ക്രിക്കറ്റിലെ മലയാളി താരത്തിന്റെ കന്നി സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ മലയാളി താരമായി സഞ്ജു മാറിയിരിക്കുകയാണ്. ഏറ്റവും നിര്‍ണ്ണായക സമയത്താണ് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയെന്നതാണ് എടുത്തു പറയേണ്ടത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സഞ്ജു സാംസണ് തന്റെ കൈ മസില് ഉയര്‍ത്തിക്കാട്ടിയാണ് സന്തോഷം പങ്കുവെച്ചത്. സെഞ്ച്വറി നേട്ടം ബാറ്റുയര്‍ത്തി ആഹ്ലാദിക്കുന്നതിന് മുമ്ബ് സഞ്ജു ഇത്തരത്തിലൊരു ആഹ്ലാദ പ്രകടനം നടത്താന്‍ കാരണമെന്താണ്? സഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ സഹായിച്ച പരിശീലകനോട് ആദരവ് അര്‍പ്പിക്കുന്നതിനായാണ് സഞ്ജു ഇത്തരമൊരു ആഘോഷ പ്രകടനം നടത്തിയത്.
‘വളരെ വൈകാരികമായ അനുഭൂതിയാണ് തോന്നുന്നത്. ആ വികാരങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ഈ നേട്ടത്തിലേക്കെത്താനായതില് വളരെ സന്തോഷമുണ്ട്. മാനസികമായും ശാരീരികമായും നിരവധി അധ്വാനം ഈ നേട്ടത്തിന് പിന്നിലുണ്ട്. അതിന്റെ ഫലം ലഭിച്ചതില്‍ സന്തോഷം. ന്യൂബോളില്‍ വളരെ മികച്ച ബൗളിങ്ങാണ് അവര്‍ കാഴ്ചവെച്ചത്. ഓള്‍ഡ് ബോളിലേക്കെത്തിയപ്പോള് ബാറ്റിങ് കൂടുതല്‍ ദുഷ്കരമായി മാറി. കെ എല്‍ രാഹുല്‍ പുറത്തായ ശേഷം അവര്‍ക്ക് അല്‍പ്പം അധിപത്യമുണ്ടായിരുന്നു. കേശവ് മഹാരാജ് വളരെ മനോഹരമായാണ് പന്തെറിഞ്ഞത്. എന്നാല്‍ ഞാനും തിലകും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. ഇന്ത്യ ഒരു അധികം ഓള്‍റൗണ്ടറുമായാണ് ഇറങ്ങിയത്. അതുകൊണ്ടുതന്നെ 40 ഓവറിന് ശേഷം ആക്രമിച്ച് കളിക്കാമെന്ന പദ്ധതിയിലായിരുന്നു ഞാനും തിലകും’ സഞ്ജു സാംസണ് സെഞ്ച്വറിക്ക് പിന്നാലെ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദിന ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ പ്രകടനമെന്ന് പറയാം. ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തില്‍ മൂന്നാം നമ്ബറില്‍ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറാന്‍ സഞ്ജുവിനായി. ഇതിന് മുമ്ബ് വിരാട് കോലി മാത്രമാണ് ഈ റെക്കോഡ് നേടിയിട്ടുള്ളത്. ഇപ്പോള്‍ സഞ്ജുവിനും ആ നേട്ടത്തിലേക്ക് പേരുചേര്‍ക്കാനായി. പ്രതിഭയുള്ള വിക്കറ്റ് കീപ്പറായിട്ടും ഇന്ത്യ പല കാരണങ്ങളാല്‍ സഞ്ജുവിനെ തഴഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു തന്റെ പ്രതിഭ എന്താണെന്ന് കാട്ടിക്കൊടുത്തു. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ പതിയെ തുടങ്ങുകയും പതിയെ റണ്‍സുയര്‍ത്തുകയും ചെയ്ത സഞ്ജു അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയാണ് സഞ്ജു കൈയടി നേടിയത്.
ഇന്ത്യയുടെ ഏകദിന ടീമില്‍ ഇനിയും തുടര്‍ അവസരങ്ങള്‍ സഞ്ജു അര്‍ഹിക്കുന്നു. എന്നാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയാല്‍ സഞ്ജുവിന്റെ സ്ഥാനം തെറിക്കും. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്ബറില്‍ ഇന്ത്യക്ക് വിശ്വസിക്കാനാവുന്ന താരമാണ് സഞ്ജു. കൂടുതല്‍ അവസരം നല്കിയാല് വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. ഏകദിനത്തില്‍ 56ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നാല്‍ കെ എല്‍ രാഹുല്‍, ഇഷാന് കിഷന്, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം വേണ്ടി സഞ്ജു ബലിയാടാവുന്നതാണ് പതിവ്. ഈ പ്രകടനത്തിലൂടെയെങ്കിലും സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിയുകയും കൂടുതല്‍ അവസരം താരത്തിന് ലഭിക്കുകയും ചെയ്യുമെന്നാണ് ആരാധക പ്രതീക്ഷ. എന്തായാലും സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവായി ഈ സെഞ്ച്വറി പ്രകടനം മാറുമെന്ന് പ്രതീക്ഷിക്കാം.