സഞ്ജുവും ജയ് സ്വാളും ഇല്ല : ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത സ്ക്വാഡ് ഇങ്ങനെ

മുംബൈ : ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താനാവാതെ പുറത്തായതിന്റെ നിരാശയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ടെസ്റ്റ് ടീമില്‍ മാറ്റങ്ങള്‍ പലതും വരും പരമ്ബരകളില്‍ ഇന്ത്യൻ ടീമിലുണ്ടായേക്കും.ക്യാപ്റ്റൻ രോഹിത് ശർമയുടെ സ്ഥാനം നഷ്ടമാവുമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമാവണം. എന്നാല്‍ അതിന് ഇടയില്‍ ഏകദിന ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങുകയാണ്. ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാൻ ഇനി ഒരാഴ്ച കൂടിയാണ് ഇന്ത്യക്ക് മുൻപിലുള്ളത്. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമില്‍ ഇടം നേടാൻ സാധ്യതയുള്ളവർ ആരെല്ലാമെന്ന് നോക്കാം.ചാംപ്യൻസ് ട്രോഫിക്ക് മുൻപ് ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ ഏകദിനം കളിക്കുന്നുണ്ട് ഫെബ്രുവരിയില്‍. എന്നാല്‍ അപ്പോഴേക്കും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട ഡെഡ് ലൈൻ അവസാനിക്കും.

Advertisements

ഇംഗ്ലണ്ടിനെതിരായ പരമ്ബരക്കുള്ള ടീമിലും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.ചാംപ്യൻസ് ട്രോഫിയില്‍ രോഹിത് ശർമ തന്നെയാവും ഇന്ത്യയെ നയിക്കുക. റെഡ് ബോള്‍ ക്രിക്കറ്റിലെ മോശം ഫോം കോഹ്ലിയുടെ ഏകദിനത്തിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നില്ല. യശസ്വി ജയ്സ്വാള്‍ ടെസ്റ്റിലും ട്വന്റി20യിലും മികവ് കാണിച്ച്‌ കഴിഞ്ഞെങ്കിലും ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ യശസ്വി ഇടം നേടാനുള്ള സാധ്യത കുറവാണ്.രോഹിത് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗില്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഏകദിനത്തില്‍ 58.2 ആണ് ഗില്ലിന്റെ ബാറ്റിങ് ശരാശരി.ശ്രേയസ് അയ്യർ ഏകദിന ടീമിലേക്ക് മടങ്ങി എത്തുമോ എന്നതാണ് മറ്റൊരു ചോദ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദിനത്തില്‍ നാലാം സ്ഥാനത്ത് ശ്രേയസ് തന്റെ സ്ഥാനം ഉറപ്പിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുന്നതിലാണ് ഇന്ത്യക്ക് മറ്റൊരു തലവേദന.കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി മത്സരിക്കുന്നത്. താൻ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും സഞ്ജുവിന് പിന്നെ ഇന്ത്യൻ ഏകദിന ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ശ്രീലങ്കക്കെതിരായ ഏകദിന ടീമിലും സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച്‌ ഏകദിന ഫോർമാറ്റില്‍ മികവ് കാണിച്ച്‌ സെലക്ടർമാരുടെ ശ്രദ്ധ പിടിക്കാനുള്ള അവസരവും സഞ്ജുവിന് മുൻപിലുണ്ടായി. എന്നാല്‍ ഇതിനും സാധിച്ചില്ല.ഈ സാഹചര്യത്തില്‍ രാഹുലും പന്തും സ്ക്വാഡിലേക്ക് എത്തും. 2023 ഏകദിന ലോകകപ്പിലേറ്റ പരുക്കിന് ശേഷം ഹർദിക് ഇന്ത്യക്കായി ഏകദിനം കളിച്ചിട്ടില്ല.

എന്നാല്‍ ഹർദിക് വിജയ് ഹസാരെ കളിച്ചിരു്നു. ഇതിലൂടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് ഇടം നേടാൻ ഹർദിക്കിന് കഴിഞ്ഞേക്കും. കുല്‍ദീപ് യാദവിന് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട് എന്നതിനാല്‍ രവി ബിഷ്നോയ് ടീമിലേക്ക് വരാനാണ് സാധ്യത.രവീന്ദ്ര ജഡേജ, അക്ഷർ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദർ എന്നിവരില്‍ രണ്ട് പേർ സ്ക്വാഡില്‍ ഇടം നേടും. സുന്ദർ ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്തിയത് വ്യക്തമാക്കുന്നത് സെലക്ടർമാർ താരത്തില്‍ വിശ്വാസം വെക്കുന്നു എന്നതാണ്.

അക്ഷറിന് മുകളില്‍ ജഡേജയ്ക്ക് മുൻതൂക്കം ലഭിക്കാനുമാണ് സാധ്യത. ഫിറ്റ്നസ് പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ പേസ് ആക്രമണം നയിക്കും. ട്വന്റി20യില്‍ മികവ് കാണിച്ച ഇടംകയ്യൻ പേസർ അർഷ്ദീപിനും സ്ക്വാഡില്‍ ഇടം ലഭിക്കാനാണ് സാധ്യത.ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം; രോഹിത് ശർമ,ശുഭ്മാൻ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രാഹുല്‍, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദർ, രവി ബിഷ്നോയ്, ബുമ്ര, ഷമി, സിറാജ്, അർഷ്ദീപ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.