11 ൽ എട്ടിലും തോറ്റു ! പ്ളേഓഫ് കാണാതെ രാജസ്ഥാൻ പുറത്ത് : എന്നിട്ടും സഞ്ജു ഹാപ്പി ; യഥാര്‍ഥ വില്ലന്‍ അയാൾ

ജയ്പൂര്‍: വലിയ പ്രതീക്ഷകളുമായി ഐപിഎല്ലിന്റെ 18ാം സീസണില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ടീം വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്.11 മല്‍സരങ്ങില്‍ എട്ടിലും തോറ്റതോടെ അവരുടെ പ്ലേഓഫ് സാധ്യതകളുമ പൂര്‍ണമായി അസ്തമിച്ചു. സീസണിലെ ഇനി ശേഷിച്ച മല്‍സരങ്ങള്‍ റോയല്‍സിനു അഭിമാനപ്പോരാട്ടങ്ങളാണ്.

Advertisements

നേരിയ സാധ്യതയെങ്കിലും കാത്തുസൂക്ഷിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ റോയല്‍സിനെ സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സ് നാണംകെടുത്തി. 100 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. ഇത്തവണത്തെ റോയല്‍സിന്റെ ദയനീയ പ്രകടനത്തില്‍ ഏറ്റവുമധികം സന്തോഷിക്കുക സ്ഥിരം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് തന്നെയായിരിക്കും. ഇതിന്റെ കാരണമറിയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തപ്പിത്തടയുമ്ബോള്‍ യഥാര്‍ഥത്തില്‍ മനസ്സ് കൊണ്ട് സന്തോഷിക്കുന്നയാള്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെയായിരിക്കും. കാരണം ഈ സീസണിനു മുമ്ബ് അദ്ദേഹത്തിന്റെ ചില ആവശ്യങ്ങള്‍ ലംഘിച്ചതിനു ടീം മാനജ്‌മെന്റിനു ലഭിച്ച പ്രഹരം കൂടിയാണ് റോയല്‍സിന്റെ ഈ പതനം.

കഴിഞ്ഞ സീസണ്‍ വരെ ബാറ്റിങിലും ബൗളിങിലും വളരെ സന്തുലിതമായ ടീമായിരുന്നു റോയല്‍സ്. 2022ലെ മെഗാ ലേലമാണ് യഥാര്‍ഥത്തില്‍ അവരെ അതിനു സഹായിച്ചത്. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെയെല്ലം ലേലത്തില്‍ സ്വന്തമാക്കാന്‍ റോയല്‍സിനായിരുന്നു.

ഇതോടെ റോയല്‍സ് ഒരു കംപ്ലീറ്റ് ടീമായി മാറുകയും ചെയ്തു. 2022ലെ ഐപിഎല്ലില്‍ ഫൈനല്‍ വരെയെത്തി അവര്‍ ഇതു ശരി വയ്ക്കുകയും ചെയ്തു. 2023ലും ഗംഭീര പ്രകടനമാണ് റോയല്‍സ് നടത്തിയത്. പക്ഷെ നേരിയ വ്യത്യാസത്തില്‍ അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്ലേഓഫിലേക്കു കുതിച്ച റോയല്‍സ് ശക്തമായ തിരിച്ചുവരവ് നടത്തി. സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ റോയല്‍സ് കീഴടങ്ങുകയായിരുന്നു.

റോയല്‍സിന്റെ ഈ സ്ഥിരതയാര്‍ന്ന പ്രകടനത്തിനു കാരണം സഞ്ജുവിനെക്കൂടാതെ ജോസ് ബട്‌ലര്‍, ബോള്‍ട്ട്, ചഹല്‍, അശ്വിന്‍ എന്നിരുടെയെല്ലാം പ്രകടനങ്ങളായിരുന്നു. റോയല്‍സിന്റെ കോര്‍ ഗ്രൂപ്പെന്നു തന്നെ ഇവരെ വിളിക്കാം. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം മെഗാലേലം വന്നപ്പോള്‍ ഈ കോര്‍ ഗ്രൂപ്പില്‍ നിന്നും സഞ്ജുവിനെ മാത്രമേ റോയല്‍സ് നിലനിര്‍ത്തിയുള്ളൂ. ശേഷിച്ച നാലു പേരെയും അവര്‍ കൈവിടുകയും ചെയ്തു. ഇതാണ് ഈ സീസണില്‍ റോയല്‍സിന്റെ വീഴ്ചയ്ക്കു പ്രധാന കാരണം. ദീര്‍ഘകാലമായി തങ്ങള്‍ക്കൊപ്പമുള്ള ബട്‌ലറടക്കം ചിലരെ റോയല്‍സ് തീര്‍ച്ചയായും നിലനിര്‍ത്തണമെന്നാണ് സഞ്ജു ആഗ്രഹിച്ചിരുന്നത്. ബോള്‍ട്ട്, ചഹല്‍ എന്നിവരെയും കൈവിടരുതെന്നായിരുന്നു അദ്ദേഹം ടീം മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടതെന്നും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

പക്ഷെ റോയല്‍സ് ടീം മാനേജ്‌മെന്റ് ഇവയൊന്നും കാര്യമായെടുത്തില്ല. മാത്രമല്ല, കഴിഞ്ഞ സീസണിന ശേഷം പുതിയ കോച്ചായി എത്തിയ രാഹുല്‍ ദ്രാവിഡിനു ടീമിന്റെ പൂര്‍ണ നിയന്ത്രണം നല്‍കുകയും ചെയ്തു. ദ്രാവിഡിനു പകരം സഞ്ജുവുമായി വളരെ നല്ല അടുപ്പം പുലര്‍ത്തുന്ന, ദീര്‍ഘകാലമായി ടീമിന്റെ ഭാഗമായ മുന്‍ കോച്ച്‌ കുമാര്‍ സങ്കക്കാര പരിശീലക സ്ഥാനത്തുണ്ടായിരുന്നെങ്കില്‍ റോയല്‍സിനു ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു.

ബട്‌ലറെയടക്കം ചില പ്രധാനപ്പെട്ട കളിക്കാരെ നിലനിര്‍ത്തണമെന്ന സഞ്ജുവിന്റെ ആവശ്യം ദ്രാവിഡ് അത്ര കാര്യമായെടുത്തില്ല. പകരം റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെപ്പോലെയുള്ള ശരാശരി താരങ്ങളെ നിലനിര്‍ത്തുകയും ചെയ്തു. പക്ഷെ ദ്രാവിഡല്ല, സഞ്ജുവാണ് ഇപ്പോള്‍ ശരിയെന്നു വ്യക്തമായിരിക്കുകയാണ്. സഞ്ജുവിന്റെ ആവശ്യങ്ങള്‍ അദ്ദേഹം അന്നു പരിഗണിച്ചിരുന്നെങ്കില്‍ ഇ്ത്തരമൊരു വന്‍ ദുരന്തത്തിലേക്കു റോയല്‍സ് വീഴുകയും ചെയ്യില്ലായിരുന്നു. അതുകൊണ്ടു തന്നെ ടീമിന്റെ യഥാര്‍ഥ വില്ലന്‍ ദ്രാവിഡ് തന്നെയാണെന്നു നിസംശയം പറയാം.

Hot Topics

Related Articles