മുംബൈ : ഐ.പി.എല്‍ സീസണ്‍ അവസാനിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാമ്ബില്‍ നിന്ന് മടങ്ങുന്ന താരങ്ങളോട് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. പ്രസംഗത്തിനിടെ വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനെ സഞ്ജു ട്രോളിയത് രാജസ്ഥാന്‍ ക്യാമ്ബില്‍ കൂട്ടച്ചിരി പടര്‍ത്തി. രാജസ്ഥാന്‍ റോയല്‍സ് ടീമിലെ താരങ്ങളും ടീം സ്റ്റാഫുകളുമടക്കം മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് സഞ്ജു നടത്തിയ പ്രഭാഷണം കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്.
“രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്‍റെ ചില തീരുമാനങ്ങള്‍ മികച്ചതായിരുന്നു. എന്നാല്‍ ചിലത് വളരേ മോശമായിരുന്നു എന്നുമറിയാം. സംഗക്കാരക്ക് നന്ദി. എന്നെ ഒരു മികച്ച ക്യാപ്റ്റനാക്കി വളര്‍ത്തിയത് അദ്ദേഹമാണ്. കഴിഞ്ഞ സീസണില്‍ നമ്മള്‍ ഏഴാം സ്ഥാനത്തിനും എട്ടാം സ്ഥാനത്തിനും വേണ്ടിയാണ് മത്സരിച്ചത്. അവിടെ നിന്നുമാണ് നമ്മുടെ ഈ ഉയര്‍ച്ച. ടീംമംഗങ്ങളേയും സ്റ്റാഫുകളേയുമൊക്കെ അഭിനന്ദിക്കുന്നു”
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷമാണ് ഡ്രസ്സിങ് റൂമില്‍ ചിരിപടര്‍ത്തിയ സംഭവമരങ്ങേറിയത്. സംഞ്ജു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കേ തൊട്ടപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹെറ്റ്‌മെയറെ നോക്കി സഞ്ജു ഇങ്ങനെ പറഞ്ഞു. “ഞാന്‍ വളരെ നല്ലൊരു പ്രസംഗം നടത്തിക്കൊണ്ടിരിക്കേ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഹെറ്റിക്കും നന്ദി” ഇതു കേട്ടതും ഡ്രസ്സിങ് റൂമില്‍ കൂട്ടച്ചിരി ഉയര്‍ന്നു. സഞ്ജുവിന്‍റെ വാക്കുകള്‍ കേട്ട് കണ്ണു തുറിച്ചിരിക്കുന്ന ഹെറ്റ്മയറിന്‍റെ ദൃശ്യങ്ങള്‍ വൈറലാണിപ്പോള്‍.