ജിദ്ദ: ഐപിഎല്ലിന്റെ പുതിയ ബൗളിങ് ത്രയത്തെ കൊണ്ട് കൊണ്ടുവന്ന് എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സ്.കഴിഞ്ഞ സീണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍മാരായ ആര് അശ്വിന്, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ ലേലത്തില്‍ തിരികെ വാങ്ങാന്‍ റോയല്‍സിനായിരുന്നില്ല.ഇതു അവരുടെ ആരാധകരെയും ആശങ്കയിലാക്കിയിരുന്നു. റോയയല്സിന്റെ ബൗളിങ് നിരയില്‍ ആരൊക്കെ ഇനിയുണ്ടാവുമെന്നതായിരുന്നു ഇതിനു കാരണം. എന്നാല്‍ മൂന്നു കിടിലന്‍ ബൗളര്‍മാരെ വാങ്ങിയ റോയല്‍സ് ആരാധകരുടെ ആശങ്ക തീര്‍ത്തിരിക്കുകയാണ്. ഇംഗ്ലീഷ് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, മറ്റൊരു ശ്രീലങ്കന്‍ സ്പിന്നറായ മഹീഷ് തീക്ഷണ എന്നിവരെയാണ് റോയല്‍സ് കൈക്കലാക്കിയത്.സൂപ്പര്‍ ഡീല്മെഗാ ലേലത്തില്‍ രണ്ടു കോടി രൂപ വീതമായിരുന്നു ജോഫ്ര ആര്‍ച്ചര്‍, വനിന്ദു ഹസസരംഗ, മഹീഷ് തീക്ഷണ എന്നിവരുടെ അടിസ്ഥാന വില. ഇക്കൂട്ടത്തില്‍ ആര്‍ച്ചര്‍ക്കാണ് വലിയ ഡിമാന്റുണ്ടായത്.
12.50 കോടി രൂപയാണ് അദ്ദേഹത്തിനായി പഴ്സില്‍ നിന്നും റോയല്‍സിനു ചെലവഴിക്കേണ്ടതായി വന്നത്. റോയല്‍സിനൊപ്പം ആര്‍ച്ചറുടെ രണ്ടാമൂഴം കൂടിയാണിത്.എന്നാല്‍ ടി20യിലെ മുന്‍ നമ്ബര്‍ വണ്‍ ഓള്‍റൗണ്ടറായ ഹസരംഗ്യക്കായി വലിയൊരു തുക റോയല്‍സിനു ചെലവഴിക്കേണ്ടതായി വന്നില്ല. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 5.25 കോടിക്കാണ് അവര്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. തീക്ഷണയ്ക്കു വേണ്ടി റോയല്‍സ് മുടക്കിയതാവട്ടെ 4.4 കോടി രൂപയുമാണ്.ബോള്‍ട്ടിന്റെ വിടവ് നികത്തുമോ?ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ അഭാവം നികത്തുകയെന്ന വലിയ ദൗത്യമാണ് ഇനി ജോഫ്ര ആര്‍ച്ചര്‍ക്കുള്ളത്. തുടര്‍ച്ചയായ പരിക്കുകളും തുടര്‍ന്നുള്ള ബ്രേക്കുമെല്ലാം അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി റോയല്‍സില്‍ തന്റെ പഴയ ഫോം വീണ്ടെടുക്കാന്‍ ആര്ച്ചര്ക്കായാല് റോയല്‍സിനു കാര്യങ്ങള്‍ എളുപ്പമാവും.2018ല്‍ റോയല്‍സിനൊപ്പമാണ് അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. 2021 വരെ ആര്‍ച്ചര്‍ അവര്‍ക്കായി കളിക്കുകയും ചെയ്തു. ഇതിനു ശേഷം 2023ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് അദ്ദേഹം മടങ്ങിയെത്തിയത്. പക്ഷെ പഴയ ആര്‍ച്ചറുടെ നിഴല്‍ മാത്രമേ മുംബൈയില്‍ കാണാനായുള്ളൂ.ഐപിഎല്ലില്‍ 35 മല്‍സരങ്ങള്‍ നിന്നായി 46 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 7.13 ഇക്കോണമി റേറ്റിലാണിത്. 2020ല്‍ റോയല്‍സിനൊപ്പമാണ് ആര്‍ച്ചറുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 20 വിക്കറ്റുകളാണ് സീസണില്‍ ഇംഗ്ലീഷ് പേസര്‍ വീഴ്ത്തിയത്.അതേസമയം, 2022 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്പിന്‍ നിരയിലെ നിര്‍ണായക സാന്നിധ്യമാണ് തീക്ഷണ. 27 മല്‍സരങ്ങളില്‍ നിന്നും അവര്‍ക്കായി 25 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.