ഇന്ത്യൻ ടീമിൽ ഇടമില്ല ; ഒരിടവേളയ്ക്കു ശേഷം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തി സഞ്ജു സാംസൺ 

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയുടെ രണ്ടു വ്യത്യസ്ത ടീമുകളില്‍ നിന്നും പൂര്‍ണമായി അവഗണിക്കപ്പെട്ടതോടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തന്റെ പഴയ തട്ടകത്തില്‍ ഒരിടവേളയ്ക്കു ശേഷം മടങ്ങിയെത്തിയിരിക്കുകയാണ്.കേരള ടീമിനൊപ്പമാണ് അദ്ദേഹം പുതുതായി ചേര്‍ന്നിരിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന ടി20 ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫിക്കായി തയ്യാറെടുക്കുകയാണ് കേരള ടീം. ഈ ടീമിന്റെ പരിശീലന ക്യാംപിലാണ് സഞ്ജു എത്തിയിരിക്കുന്നത്.

Advertisements

നീല ക്യാപ്പ് ധരിച്ച്‌ അദ്ദേഹം ഗ്രൗണ്ടിലേക്കു വരികയും ടീമംഗങ്ങളുമായി സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോയും പുറത്തു വന്നിരിക്കുകയാണ്. അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള ഏറ്റവും നല്ലൊരു അവസരം കൂടിയായിരിക്കും മുഷ്താഖ് അലി ട്രോഫി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേളത്തിനായി ഈ ടൂര്‍ണമെന്റില്‍ കസറുകയാണെങ്കില്‍ വൈകാതെ തന്നെ അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വിളിയെത്തിയേക്കും. ഈ മാസം 16നാണ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. കേരളത്തിന്റെ ആദ്യ മല്‍സരം 16നു വൈകീട്ട് 4.30 മുതല്‍ ഹിമാചല്‍ പ്രദേശിനെതിരേയാണ്. 

കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ സഞ്ജുവായിരുന്നു കേരള ടീമിനെ നയിച്ചത്.

ഇത്തവണത്തെ ടൂര്‍ണമെന്റിനുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സഞ്ജു തന്നെയായിരിക്കും ക്യാപ്റ്റനാവുകയെന്നാണ് സൂചനകള്‍. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടി റണ്‍സ് വാരിക്കൂട്ടി വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരിക്കും ഇനി അദ്ദേഹത്തിന്റെ ശ്രമം. കാരണം അടുത്ത മാസം ഇന്ത്യ നാട്ടില്‍ ഓസ്‌ട്രേലിയയുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്ബരയില്‍ കളിക്കാനിരിക്കുകയാണ്.

Hot Topics

Related Articles