കപ്പയും മീനും വേണോ എന്ന് ചോദിച്ച് എന്നെ വീഴ്ത്തി; വിൻഡീസിൽ നിന്നും വൈറൽ വീഡിയോയുമായി സഞ്ജു; കരീബിയയിലെ ആദ്യത്തെ അനുഭവവുമായി സഞ്ജുവിന്റെ വീഡിയോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പോർട്ട് ഓഫ് സ്‌പെയിൻ: ഏതു രാജ്യത്ത് ചെന്നാലും മലയാളികളുടെ പ്രിയ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. എല്ലായിടത്തും മലയാളികൾ ആവേശത്തോടെയാണ് സഞ്ജുവിനെ സ്വീകരിക്കുന്നത്. ആ സ്വീകരണത്തിന് താര ജാഡകളില്ലാതെ അതേ നാണയത്തിൽ തന്നെയാണ് സഞ്ജുവും തിരിച്ച് പ്രതികരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള സഞ്ജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് ഇവർ എന്നെ വീഴ്തിയതെന്ന വൈറൽ ചോദ്യവുമായാണ് സഞ്ജു ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Advertisements

കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പരയ്ക്കായി ടീം ഇന്ത്യ ഇവിടെ എത്തിയത്. ആദ്യ ദിവസം തന്നെ സഞ്ജു സഞ്ജു വിളികളുമായാണ് മലയാളികൾ താരത്തെ എയർപോർട്ടിൽ സ്വീകരിച്ചത്. ഇതിനിടെയാണ് തന്നെ കറക്കി വീഴ്ത്തിയ മലയാളിയെപ്പറ്റി സഞ്ജു സാംസൺ പ്രതികരിച്ചിരിക്കുന്നത്. എയർ പോർട്ടിൽ വന്നിറങ്ങിയപ്പോൾ തന്നെ, കപ്പയും മീനും വേണോ എന്ന് വിളിച്ചു ചോദിച്ച ചേട്ടനാണ് തന്നെ വീഴ്ത്തിയതെന്നു പറയുകയാണ് സഞ്ജു. രണ്ടു മലയാളികൾക്കൊപ്പമുള്ള വീഡിയോയാണ് സഞ്ജു സാംസൺ ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിലെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിയിരിക്കുന്നത്.
ഹലോ എല്ലാവർക്കും നമസ്‌കാരം.. ഞാനിപ്പോൾ ട്രിനിഡാഡിലാണ്.. പോർട്ട് ഓഫ് സ്‌പെയിൻ. നമ്മുടെ ചേട്ടന്മാർ കൂടെയുണ്ട്. വളരെ സന്തോഷം.. വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് ഒരു ചേട്ടൻ എന്നെ വീഴ്ത്തിയത്. അതാണ് കരീബിയയിലെ ആദ്യത്തെ അനുഭവം. അപ്പോഴാണ് ആദ്യത്തെ മലയാളിയെ പരിചയപ്പെട്ടത്. പരിശീലനത്തിന് വന്നപ്പോൾ ഭയങ്കര മഴയാണ്. അതുകൊണ്ട് രണ്ടു ചേട്ടന്മാരുമായി സംസാരിച്ചിരിക്കുന്നു.. – ഇങ്ങനെ പോകുന്നു സഞ്ജുവിന്റെ വൈറൽ വീഡിയോ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.