കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ഫൈനൽ ഉറപ്പിക്കാനാവാതെ സഞ്ജുവും സംഘവും. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ടീം ഗുജറാത്തിന്റെ വെടിക്കെട്ടടിയ്ക്കു പിന്നിൽ വഴുതി വീണു.
സ്‌കോർ
രാജസ്ഥാൻ – 188-6
ഗുജറാത്ത് – 191 – 3
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണിന്റെയും ജോസ് ബട്‌ലറിന്റെയും വെടിക്കെട്ട് ബാറ്റിംങിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. രണ്ടാം പന്തിൽ മികച്ച ഫോമിലുള്ള ജയ്‌സ്വാൾ പോയതോടെ എത്തിയ സഞ്ജു സാംസൺ ആദ്യ പന്ത് തന്നെ സിക്‌സറിനാണ് പറത്തിയത്. സഞ്ജുവിനൊപ്പം (26 പന്തിൽ 47) മികച്ച രീതിയിൽ ശ്രദ്ധാപൂർവം ബാറ്റ് ചെയ്ത ജോസ് ബട്‌ലർ (56 പന്തിൽ 89) ടീമിനെ മുന്നോട്ടു നയിച്ചു. ദേവ്ദത്ത് പടിക്കൽ (28) ഒഴികെ മറ്റാർക്കും കാര്യമായ സംഭാവന ചെയ്യാനായില്ലെങ്കിലും സഞ്ജുവിന്റെയും ബട്‌ലറിന്റെയും ബാറ്റിംങ് മികവിലാണ് ടീം മികച്ച സ്‌കോറിൽ എത്തിയത്.
മറുപടി ബാറ്റിങിനായി ഇറങ്ങിയ ഗുജറാത്തിന് നല്ല ഫോമിൽ നിന്ന സാഹയെ ആദ്യ പന്തിൽ തന്നെ നഷ്ടമായി. പിന്നീട് ഗില്ലും (35) മാത്യു വൈഡും (35) ചേർന്ന് കാര്യമായ നഷ്ടമില്ലാതെ ടീമിനെ മുന്നോട്ടു നയിച്ചു. എന്നാൽ, അപ്രതീക്ഷിതമായ റണ്ണൗട്ടിൽ ഗിൽ വീണത് തിരിച്ചടിയായി. തൊട്ടു പിന്നാലെ, വെയ്ഡും മടങ്ങി. ഇതിനു ശേഷം എത്തിയ പാണ്ഡ്യയും, മില്ലറും നടത്തിയ തകർപ്പൻ പ്രകടനമാണ് ടീമിന് പ്രതീക്ഷ നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനാറ് റൺ വേണ്ട അവസാന ഓവറിലെ ആദ്യത്തെ മൂന്നു പന്തുകളും സിക്‌സറിനു പറത്തിയാണ് മില്ലർ തകർപ്പൻ പ്രകടനം നടത്തിയത്. ഇതോടെ ഉജ്വലമായ വിജയത്തോടെ ഗുജറാത്ത് ആദ്യ സീസണിൽ തന്നെ ഐപിഎൽ ഫൈനലിലെത്തി.