ന്യൂസ് ഡെസ്ക് : രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ പ്രശംസിച്ച് രാജസ്ഥാൻ ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട് നിലവിലെ സീസണില്‍ ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ നേതൃത്വത്തെ പ്രശംസിച്ചു ബോണ്ട് ഒരു ബാറ്റർ എന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് പറഞ്ഞു.”സഞ്ജുവിന്റെ ക്യാപ്റ്റൻസി അതിയശകരമാണ്, അവൻ വ്യക്തി എന്ന നിലയില്‍ ഒരു രസികനാണ്. രണ്ട് വർഷമായി അവൻ പഠിക്കുന്നത് അവൻ്റെ സമയം നിയന്ത്രിക്കാനും അവൻ്റെ ഊർജ്ജം നിയന്ത്രിക്കാനും ആണ് എന്ന് ഞാൻ കരുതുന്നു. ഐപിഎൽ ഊർജം ചോർത്തുന്ന മത്സരമാണ്, പ്രത്യേകിച്ച് സീസണ്‍ അവസാനം.” ബോണ്ട് പറഞ്ഞു.
“അദ്ദേഹം മനോഹരമായാണ് ഇതുവരെ കളിച്ചത്, ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്,” ഷെയ്ൻ ബോണ്ട് മത്സരത്തിന് മുമ്ബുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.