ന്യൂഡല്‍ഹി : മലയാളികളുടെ ആവേശമാണ് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുഞ്ഞാതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അയർലന്റിനെതിരായ പരമ്പരയിൽ സഞ്ജുവിനേയും ഉൾപ്പെടുത്തിയിരിക്കുകയാണ് സിലക്ടർമാർ. എന്നാൽ സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ്.
ഒന്നോ രണ്ടോ കളികളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു, തുടര്‍ന്നുള്ള കളികളില്‍ നിരാശപ്പെടുത്തുകയാണെന്ന് കപില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഇപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ വെറ്ററന്‍ താരം വൃദ്ധിമാന്‍ സാഹയാണെങ്കിലും സഞ്ജു, കാര്‍ത്തിക്, ഋഷഭ് പന്ത്, ഇഷാന് കിഷന് തുടങ്ങിയവരെല്ലാം സാഹയേക്കാള്‍ മികച്ച ബാറ്റര്‍മാരാണെന്നും കപില്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 15-ാം സീസണില്‍ രാജസ്ഥാന് റോയല്‍സിനെ നയിച്ച സഞ്ജു ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. സീസണിലാകെ 458 റണ്‍സാണ് സഞ്ജുവിന്റെ സമ്ബാദ്യം. എന്നിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുക്കാതിരുന്നത് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ പരിശീലകന് രവി ശാസ്ത്രി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
സഞ്ജു സാംസണ് എന്നെ തീര്‍ത്തും നിരാശപ്പെടുത്തി. അദ്ദേഹം പ്രതിഭയുള്ള കളിക്കാരനാണ്. ഒന്നോ രണ്ടോ കളികളില്‍ സഞ്ജു തകര്‍ത്തടിക്കും. പിന്നീട് യാതൊരു അനക്കവുമുണ്ടാകില്ല. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ആരെയെടുത്താലും അവസ്ഥ ഇതുതന്നെ. കൂട്ടത്തില്‍ ആരാണ് ഏറ്റവും മികച്ച ബാറ്റര്‍ എന്ന ചോദിച്ചാല്‍, ഫോമിലെത്തിയാല്‍ ഇവരെല്ലാം ടീമിനെ വിജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് . വൃദ്ധിമാന്‍ സാഹയുടെ കാര്യമെടുത്താല്‍ സഞ്ജു സാംസണ്, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, ഇഷാന് കിഷന് എന്നിവരേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം. പക്ഷേ, ബാറ്റിംഗിന്റെ കാര്യത്തില്‍ ഈ നാലുപേരും സാഹയേക്കാള്‍ മികച്ചവരാണ് – കപില്‍ പറഞ്ഞു.