സ്പോർട്സ് ഡെസ്ക്ക് : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ മലയാളി താരം സഞ്ജു സാംസണ് സാധിച്ചില്ല. ആറ് പന്തില്‍ വെറും അഞ്ച് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു എത്തുമ്പോള്‍ 14 ഓവറില്‍ കൂടുതല്‍ പുറത്തുണ്ടായിരുന്നു. മികച്ചൊരു ഇന്നിങ്‌സ് കളിച്ച് എന്തുകൊണ്ടാണ് ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ താന്‍ ഉറപ്പായും വേണ്ടതെന്ന് ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരമായിരുന്നു.
എന്നാല്‍ മോശം ഷോട്ട് കളിച്ച് സഞ്ജു വേഗം കൂടാരം കയറി പോയി. മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറിനും സഞ്ജുവിന്റെ ഇന്നിങ്‌സില്‍ അതൃപ്തിയുണ്ട്. മോശം ഷോട്ടുകളാണ് സഞ്ജുവിന് തിരിച്ചടിയാകുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നു. ധനഞ്ജയ ഡി സില്‍വയുടെ ഓവറില്‍ ഡീപ് മിഡ് വിക്കറ്റില്‍ ഒരു ക്യാച്ച് ശ്രീലങ്ക നഷ്ടപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് സഞ്ജു അതേ ഓവറില്‍ തന്നെ ക്യാച്ച് നൽകി വിക്കറ്റ് വലിച്ചെറിഞ്ഞത്. ഒരു ലൈഫ് കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിവേഗം റണ്‍സ് കണ്ടെത്താനുള്ള സഞ്ജുവിന്‍രെ ശ്രമമാണ് ഇത്തവണ പാളിയത്. ഒരിക്കല്‍ കളിച്ച് വിക്കറ്റിനു മുന്നില്‍ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെട്ടു പോന്ന അതേ ഷോട്ട് തന്നെ സഞ്ജു ആവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ടോപ് എഡ്ജിലൂടെ ക്യാച്ച് നല്‍കി സഞ്ജു മടങ്ങി. ഇതിനെതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്.