ട്വന്റി 20 ലോകകപ്പ് ഫൈനലിൽ താനും കളിച്ചേനെ; തന്നെ കളിപ്പിക്കാൻ ടീം തീരുമാനിച്ചിരുന്നു; പക്ഷേ അവസാന നിമിഷം മാറ്റി; അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സംഭവിച്ചതിനെപ്പറ്റി തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ബാർബഡോസ് : വെസ്റ്റ് ഇൻഡീസിൽ ഈ വർഷം നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ താനും കളിക്കേണ്ടതായിരുന്നുവെന്നും ടോസിനു തൊട്ടുമുമ്ബാണ് സ്ഥാനം നഷ്ടമായതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. മാധ്യമപ്രവർത്തകനായ വിമൽ കുമാറിനു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തിൽ. ഇക്കാര്യം മുമ്‌ബൊരിക്കലും താൻ തുറന്നു പറഞ്ഞിട്ടില്ലെന്നും ആദ്യമായാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയത്തിൽ പങ്കാളിയാവാനുള്ള ഭാഗ്യമുണ്ടായെങ്കിലും ടൂർണമെന്റിലെ ഒരു മൽസരത്തിൽപ്പോലും സഞ്ജുവിനു പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ടൂർണമെന്റിനു തൊട്ടുമുമ്ബ് ബംഗ്ലാദേശുമായുള്ള ഏക സന്നാഹ മൽസരത്തിൽ അദ്ദേഹത്തെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. പക്ഷെ ഒറ്റയക്ക സ്‌കോറിൽ പുറത്തായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കളിയിൽ മൂന്നാം നമ്ബറിൽ കളിച്ച റിഷഭ് പന്ത് തകർപ്പൻ ഫിഫ്റ്റിയോടെ കസറുകയും ചെയ്തു. ഇതോടെ ലോകകപ്പിലെ മുഴുവൻ മൽസരങ്ങളിലും അദ്ദേഹത്തെ തന്നെ മൂന്നാം നമ്ബറിൽ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. പക്ഷെ ഫൈനലിലടക്കം ഫ്ളോപ്പായ റിഷഭിനു ഒരു ഫിഫ്റ്റി പോലും നേടാൻ സാധിച്ചതുമില്ല. ലോകകപ്പിന്റെ ഫൈനലിൽ സൗത്താഫ്രിക്കയ്ക്കെതിരേ താനും കളിക്കേണ്ടതായിരുന്നുവെന്നു സഞ്ജു സാംസൺ പറഞ്ഞു. ബാർബഡോസിലായിരുന്നു അന്നു ഫൈനൽ. ഞാൻ ഇതിൽ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. കളിക്കുന്നതിനായി തയ്യാറായിരിക്കണമെന്നു എന്നോടു ആവശ്യപ്പെടുകയും ചെയ്തു. ഞാനും ഇതിനു വേണ്ടി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.

ടോസിനു മുമ്ബാണ് എന്നെ കളിപ്പിക്കുന്നില്ലെന്നും തൊട്ടുമുമ്ബത്തെ മൽസരത്തിലെ അതേ ടീമിനെ തന്നെ നിലനിർത്താനാണ് തീരുമാനമെന്നും എന്നെ അറിയിച്ചത്. അതു കുഴപ്പമില്ല, അങ്ങനെയൊരു മൂഡിലായിരുന്നു അപ്പോൾ താനെന്നും സഞ്ജു വെളിപ്പെടുത്തി. ഫൈനലിൽ സ്ഥാനം നഷ്ടമായതിനു ശേഷം ഇതേക്കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ തന്നെ തനിച്ചു വിളിച്ച് സംസാരിച്ചിരുന്നതായും സഞ്ജു സാംസൺ പറഞ്ഞു. ടോസിനു മുന്നോടിയായി വാം അപ്പിനിടെയാണ് രോഹിത് ഭായി എന്നെ വിളിച്ച ശേഷം തനിച്ചു മാറ്റിനിർത്തി സംസാരിച്ചത്. എന്തുകൊണ്ടാണ് എന്നെ കളിപ്പിക്കാത്തതെന്നും കഴിഞ്ഞ കളിയിലെ അതേ ടീമിനെ എന്തുകൊണ്ടു നിലനിർത്തിയെന്നും എനിക്കു മനസിലാക്കി തരാൻ ശ്രമിക്കുകയും ചെയ്തു.

സഞ്ജൂ, നിന്നെ എന്തുകൊണ്ട് കളിപ്പിക്കാത്തതെന്നു മനസിലായിക്കാണുമല്ലോ എന്നെല്ലാം വളരെ സൗമ്യമായി എന്നോടു പറഞ്ഞു. എനിക്കു മനസ്സിലായിട്ടുണ്ടെന്നും മൽസരം നടക്കട്ടെയെന്നും ഞാൻ അദ്ദേഹത്തോടു പറയുകയും ചെയ്തു. നമ്മൾ ഈ ഫൈനലിൽ വിജയിച്ചതിനു ശേഷം സംസാരിക്കാമെന്നും ഞാൻ രോഹിത് ഭായിയോടു പറയുകയായിരുന്നു. അതോടെ ശരിയെന്നു പറഞ്ഞ് അദ്ദേഹം പോവുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞതിനു ശേഷം തിരികെ പോയ രോഹിത് ഭായി കുറച്ചു മിനിറ്റിനുള്ളിൽ തന്നെ വീണ്ടും എന്റെ അടുത്തേക്കു വരികയായിരുന്നു. നീ എന്നെക്കുറിച്ച് മനസ്സിൽ എന്തൊക്കെയോ പറഞ്ഞിട്ടുണ്ടാവുമെന്നു അദ്ദേഹം പറയുകയും ചെയ്തു. തനിക്കു അങ്ങനെയാണ് തോന്നിയതെന്നും രോഹിത് ഭായി പറഞ്ഞുവെന്നു സഞ്ജു സാംസൺ പൊട്ടിച്ചിരിച്ചു കൊണ്ട് വെളിപ്പെടുത്തി.

ടീമിൽ അവസരം കിട്ടാത്തതിൽ നീ ഒട്ടും സന്തുഷ്ടനല്ലെന്നും മനസ്സിൽ എന്തൊക്കെയോ ഉണ്ടെന്നുമെല്ലാം രോഹിത് ഭായി പറഞ്ഞു കൊണ്ടിരുന്നു. ഇല്ല, അങ്ങനെ ഒന്നും തന്നെയില്ലയെന്നു ഞാൻ അദ്ദേഹത്തോടു ആവർത്തിച്ചു പറയുകയും ചെയ്തു. കുറച്ചു നേരം ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചു. അതിനു ശേഷം ഞാൻ അദ്ദേഹത്തോടു മനസ് തുറക്കുകയും ചെയ്തു.

കളിക്കണമെന്നു തന്നെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. കുട്ടിക്കാലം മുതൽ ഞാൻ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങളിലൊന്നായിരുന്നു ഇതെന്നും രോഹിത് ഭായിയോടു പറഞ്ഞു. സഞ്ജൂ, എന്റെ പാറ്റേൺ ഇങ്ങനെയാണെന്നും എന്തുകൊണ്ടാണ് ഫൈനലിൽ അതേ കോമ്ബിനേഷൻ നിലനിർത്തിയത് എന്നുമെല്ലാം എന്നോടു വിശദീകരിച്ചു.

നിങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഞാൻ അദ്ദേഹത്തോടു പറഞ്ഞു. മാത്രമല്ല നിങ്ങളെപ്പോലെ ഒരു ക്യാപ്റ്റനു കീഴിൽ ലോകകപ്പ് ഫൈനലിൽ കളിക്കാൻ ഭാഗ്യം ലഭിക്കാതെ പോയതിന്റെ പശ്ചാത്താപം എപ്പോഴുമുണ്ടാവുമെന്നും രോഹിത് ഭായിയോടു പറഞ്ഞിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Hot Topics

Related Articles