സ്പോർട്സ് ഡെസ്ക്ക് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി ട്വന്റി-യില്‍ സഞ്ജു സാംസണിനെ ആറാം സ്ഥാനത്ത് ഇറക്കിയതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക്കിസ്ഥാന് താരം കമ്രാന്‍ അക്മല്‍.”സഞ്ജു ഐപിഎല്ലില്‍ ആറാം സ്ഥാനത്താണൊ ബാറ്റ് ചെയ്യുന്നത്? സഞ്ജു കളിക്കുന്ന നാലാം നമ്പറില്‍ അദ്ദേഹത്തിന് അവസരം നല്കു. രോഹിതും കോഹ്ലിയും ഇല്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിനെ നാല് അല്ലെങ്കില്‍ അഞ്ചാം സ്ഥാനത്തിറക്കണം.
ഏകദിനത്തില്‍ സഞ്ജു ആക്രമിച്ച് കളിച്ചെന്നോര്ത്താണ് ആറാം സ്ഥാനം നല്കിയതെങ്കില് എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലെന്ന് മനസിലാക്കുക,” അക്മല്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. “ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ക്യാപ്റ്റനും കോച്ചും മാനേജ്മെന്റുമെല്ലാം അമിതമായ ആത്മവിശ്വാസത്തിലായിരുന്നെന്നാണ് എനിക്ക് തോന്നിയത്. ഒരു ചെറിയ ലക്ഷ്യമാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. അവര്‍ക്ക് വ്യക്തമായ പദ്ധതിയില്ലായിരുന്നു. പരീക്ഷണങ്ങള്‍ ഞാന്‍ കണ്ടു, എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍ പദ്ധതിയില്ലായിരുന്നു,” അക്മല്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ട്വന്റി 20-യില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സായിരുന്നു എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 145 റണ്‍സില്‍ അവസാനിച്ചു.
ജയത്തോടെ അഞ്ച് ടി ട്വന്റി-കളുടെ പരമ്പരയില്‍ 1-0 ന് വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.