ഏക പ്രതീക്ഷ സഞ്ജുവിൻ്റെ ബാറ്റിൽ ; ബട്ലറുടെ മടക്കവും ജയ്സ്വാളിൻ്റെ ഫോമൗട്ടും രാജസ്ഥാനെ അലട്ടുന്നു ; ആശങ്കയിൽ ആരാധക ലോകം 

അഹമ്മദാബാദ് : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരായ നിര്‍ണായക പ്ലേ ഓഫ് പോരാട്ടത്തിന് ഇറങ്ങുമ്ബോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ നായകന്‍ സഞ്ജു സാംസണിന്‍റെ ബാറ്റിലാണ്.ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങുകയും യശസ്വി ജയ്സ്വാള്‍ നിറം മങ്ങുകയും ചെയ്തതോടെ ഈ സീസണില്‍ രാജസ്ഥാനെ തോളിലേറ്റിയത് 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്നായിരുന്നു. ഇന്ന് ആര്‍സിബിക്കെതിരെ എലിമിനേറ്റര്‍ പോരിനിറങ്ങുമ്പോഴും സഞ്ജുവിന്‍റെയും പരാഗിന്‍റെ ബാറ്റില് തന്നെയാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. 

Advertisements

മധ്യനിരയില്‍ സ്ഥിരത പുലര്‍ത്താത്ത ധ്രുവ് ജുറെലും റൊവ്‌മാന്‍ പവലും ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്ലേ ഓഫ് മത്സരങ്ങളിസെ സഞ്ജുവിന്‍റെ മുന്‍കാല പ്രകടനങ്ങള്‍ എങ്ങനെയെന്ന് നോക്കാം.ഐപിഎല്‍ കരിയറില്‍ ഇതുവരെ ഏഴ് പ്ലേ ഓഫ് മത്സരങ്ങളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് നേടിയതാകട്ടെ 21.28 ശരാശരിയിലും 117.32 സ്ട്രൈക്ക് റേറ്റിലുമായി 149 റണ്‍സ് മാത്രമാണ്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് സഞ്ജുവിന്‍റെ പേരിലുള്ളത്. 2018ലെ ഐപിഎല്‍ പ്ലേ ഓഫില്‍ കൊല്‍ക്കത്തക്കെതിരെ 38 പന്തില്‍ നേടിയ 50 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

Hot Topics

Related Articles