ഡല്‍ഹി : ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപനം നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ക്രിക്കറ്റർ നവ്ജ്യോത് സിങ് സിദ്ധു.ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി കടുത്ത മത്സരം നടക്കുന്നതിനിടെയാണ് സിദ്ധു സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ലോകകപ്പില്‍ ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിക്കാൻ കെ.എല്‍.രാഹുലും സഞ്ജുസാംസണും തമ്മില്‍ കടുത്ത മത്സരം നടക്കുന്നുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് പന്തിനും മുകളിലാണ് സഞ്ജുവെന്നും അതിനാല്‍ താരത്തെ ഒന്നാം വിക്കറ്റ് കീപ്പറാക്കണമെന്നുമുള്ള പ്രസ്താവനയുമായി സിദ്ധു രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജു സാംസണ് ഇപ്പോള്‍ ഫോമിലാണ്. സാംസണെ ഓപ്പണറായോ നാലാം നമ്പറിലോ ആറാം നമ്ബറിലോ ബാറ്റിങ്ങിനിറക്കാം. കെ.എല്‍ രാഹുലും ഫോമിലാണ്. പക്ഷേ, ഞാൻ ഇപ്പോഴും സഞ്ജു സാംസണൊപ്പമാണ്. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പന്ത് വരണം. പരിക്കില്‍ നിന്നും മോചിതനായാണ് പന്ത് എത്തിയിരിക്കുന്നത്. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിനെ നിങ്ങള്‍ ഇപ്പോഴും സ്പെഷ്യലിസ്റ്റായി പരിഗണിക്കുമോ ?. പലപ്പോഴും സ്ഥിരതയാർന്ന ഫോം നിലനിർത്താൻ പന്തിന് കഴിയാറില്ല. എങ്കിലും പന്ത് പരീക്ഷണത്തെ അതിജീവിച്ചുവെന്നും സിദ്ധു പറഞ്ഞു.
വാർഷിക കരാറില്‍ നിന്നും മാറ്റി ഇഷാൻ കിഷനെ ബി.സി.സി.ഐ ശിക്ഷിക്കരുതെന്നും സിദ്ധു ആവശ്യപ്പെട്ടു. നല്ല റിഫ്ലെക്സ് ഉള്ള കളിക്കാരനാണ് കിഷനെന്നും സിദ്ധു പറഞ്ഞു. 2024 ഐ.പി.എല്ലില്‍ കമന്റേറ്ററായി സിദ്ധു ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. നേരത്തെ രാഷ്ട്രീയഗോദയിലായതിനാല് ക്രിക്കറ്റിനെ കുറിച്ച് സിദ്ധു കാര്യമായി പ്രതികരിച്ചിരുന്നില്ല.