ന്യൂഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയ ശേഷം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായി അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്നില്ലെന്ന പരാതി ഇപ്പോള്‍ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ടി20യില്‍ തുടര്‍ച്ചയായി ഒമ്ബതു മല്‍സരങ്ങളിലാണ് സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ ഏഴിലും അദ്ദേഹം ഓപ്പണറാവുകയും ചെയ്തിരുന്നു. മൂന്നു സെഞ്ച്വറികളോടെയാണ് ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസത്തോടു സഞ്ജു പ്രതികരിച്ചത്.ടി2യില്‍ ഇന്ത്യയുടെ ഓപ്പണിങ് റോള്‍ അദ്ദേഹം ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്.
ഇനി ഏകദിനത്തിലും സഞ്ജുവിനെ ടീമിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയെടുക്കാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നത്. ഏകദിനത്തിലും മലയാളി താരത്തിനു തുടരെ അവസരങ്ങള്‍ നല്‍കാനുള്ള പ്ലാനുകള്‍ അദ്ദേഹം തയ്യാറാക്കി കഴിഞ്ഞതായാണ് സൂചനകള്‍.അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടുമായിട്ടാണ് ഇന്ത്യയുടെ അടുത്ത പരമ്ബര. നാട്ടില്‍ നടക്കാനിരിക്കുന്ന കടുപ്പമേറിയ മൂന്നു മല്‍സരങ്ങളുടെ ഈ പരമ്ബരയില്‍ സുപ്രധാന റോള്‍ സഞ്ജുവിനെ ഏല്‍പ്പിക്കാനാണ് ഗംഭീര്‍ ആലോചിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മധ്യനിരയില്‍ റോള്‍ടി20യിലേതു പോലെ ഏകദിനത്തിലും സഞ്ജു സാംസണിനു തല്‍ക്കാലത്തേക്കു ഓപ്പണിങ് റോള്‍ ഉടന്‍ ലഭിക്കാന്‍ സാധ്യതയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകരം മധ്യനിരയിലായിരിക്കും അദ്ദേഹത്തിനു സീറ്റ് ലഭിക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലുമാണ് ഏകദിനത്തില്‍ നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍. കൂടാതെ യുവതാരം യശസ്വി ജയ്‌സ്വാളും അവസരം കാത്തു പുറത്തു നില്‍ക്കുകയാണ്.ഇംഗ്ലണ്ടുമായുള്ള അടുത്ത ഏകദിന പരമ്ബര ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയാണ്. അതു കൊണ്ടു തന്നെ ഏറ്റവും മികച്ചൊരു ടീം കോമ്ബിനേഷന്‍ ഈ പരമ്ബരയിലൂടെ കണ്ടെത്താനായിരിക്കും ഗൗതം ഗംഭീറിന്റെ ശ്രമം. ഇന്ത്യക്കു വേണ്ടി ടോപ് ത്രീയില്‍ രോഹിത്, ഗില്‍, വിരാട് കോലി എന്നിവരുടെ സ്ഥാനം മാറില്ല. പക്ഷെ നാലാം നമ്ബറില്‍ ടീമിനു മാച്ച് വിന്നറായ ഒരു താരത്തെ വേണം.ശ്രേയസ് അയ്യരാണ് ശ്രീലങ്കയുമായുള്ള അവസാനത്തെ ഏകദിന പരമ്ബരയില്‍ ഈ റോള്‍ നിര്‍വഹിച്ചത്. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല.
കെഎല്‍ രാഹുലും മധ്യനിരയിലേക്കു മല്‍സരരംഗത്തുണ്ടെങ്കിലും സമീപകാലത്തെ മോശം ഫോം തിരിച്ചടിയാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ ഈ റോള്‍ സഞ്ജുവിനു നല്‍കാനാണ് ഗംഭീര്‍ ആലോചിക്കുന്നത്.റിഷഭും കളിക്കുംടി20യില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ഇംപാക്ടുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ റിഷഭ് പന്തിനു സാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തില്ല. റിഷഭും സഞ്ജു സാംസണും ഒരുമിച്ച് ടീമിനായി കളിക്കാനിറങ്ങും.സഞ്ജു നാലാം നമ്ബറില്‍ ബാറ്റ് വീശുമ്ബോള്‍ അഞ്ചാമനായാണ് റിഷഭ് കളിച്ചേക്കുക. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് തന്നെ ആയതിനാല്‍ മലയാളി താരത്തിനു സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഈ പരമ്ബരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്കും സഞ്ജുവിനു നറുക്കുവീണേക്കും.മികച്ച റെക്കോര്‍ഡ്ഏകദിനത്തില്‍ ഇന്ത്യക്കൊപ്പം വളരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് സഞ്ജു സാംസന്‍. 16 മല്‍സരങ്ങളിലായി 14 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 56.66 എന്ന ഗംഭീര ശരാശരിയില്‍ 510 റണ്‍സും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.കഴിഞ്ഞ വര്‍ഷമവസാനം സൗത്താഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തിലാണ് കരിയര്‍ ബെസ്റ്റ് സ്‌കോറായ 108 റണ്‍സ് സഞ്ജു കണ്ടെത്തിയത്. ഏകദിനത്തില്‍ അദ്ദേഹം കളിച്ച അവസാന മല്‍സരവും അതു തന്നെയാണ്. ഈ വര്‍ഷം ശ്രീലങ്കയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്ബരയില്‍ സഞ്ജു തഴയപ്പെടുകയായിരുന്നു.