ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ലഖ്നൗവിനെ തകർത്ത് സഞ്ജുവിനും സംഘത്തിനും ആദ്യ വിജയം. സഞ്ജുവിന്റെ മികവിലാണ് ലഖ്നൗവിനെതിരെ രാജസ്ഥാൻ 20 റണ്ണിന്റെ ഉജ്വല വിജയം സ്വന്തമാക്കിയത്.
സ്കോർ
രാജസ്ഥാൻ – 193/4
ലഖ്നൗ – 173/6
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്്റ്റൻ ആശിച്ച തുടക്കം നൽകാനാവാതെ ജോസ് ബട്ലൻ (11) സ്കോർ 13 ൽ നിൽക്കെ മടങ്ങി. സഞ്ജുവിന് കൂട്ട് നിന്ന ജയ്സ്വാൾ (24) 49 ൽ മടങ്ങിയതോടെ അപ്രതീക്ഷിതമായ പ്രതിസന്ധിയായി രാജസ്ഥാന്. സഞ്ജുവും പരാഗും ചേർന്ന് വിക്കറ്റ് നഷ്ടമില്ലാതെ സ്കോർ മെല്ലെ മുന്നോട്ട് കൊണ്ടു പോയി. 52 പന്തിൽ ആറു സിക്സും മൂന്നു ഫോറും പറത്തിയ സഞ്ജു നേടിയ 82 റണ്ണാണ് ടീമിന്റെ നട്ടെല്ലായി മാറിയത്. പരാഗ് (43), ധ്രുവ് ജുവറൽ (20) എന്നിവർ മികച്ച ബാറ്റിംങ് കാഴ്ച വച്ചു. അഞ്ച് റൺ മാത്രം എടുത്ത ഹിറ്റ്മേർ മാത്രമാണ് പ്രതീക്ഷ കാക്കാതിരുന്നത്. ലഖ്നൗവിനായി നവീൻ രണ്ടും, മൊഹ്സീൻ ഖാനും രവി ബിഷ്ണോയിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ ലഖ്നൗവിന്റെ ബോൾട്ട് ആദ്യ ഓവറിൽ തന്നെ ബോൾട്ടിളക്കി. ഡിക്കോക്കിനെ (4), ആദ്യ ഓവറിലും പടിക്കലിനെ (0) രണ്ടാം ഓവറിലും പുറത്താക്കിയ ബോൾട്ട് ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും അവസാനം വരെ മാറാൻ ലഖ്നൗവിന് സാധിച്ചില്ല. സ്കോർ 11 ൽ നിൽക്കെ ബദോണി കൂടി വീണതോടെ ഒരു ഘട്ടത്തിൽ 11 ന് 3 എന്ന നിലയിലായി ലഖ്നൗ. ദീപക് ഹൂഡയും (26) കെ.എൽ രാഹുലും (58) ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പാണ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഹൂഡ പോയതിന് പിന്നാലെ എത്തിയ പൂരാൻ (41 പന്തിൽ 64) നടത്തിയ വെടിക്കെട്ട് ഒരു ഘട്ടത്തിൽ ലഖ്നൗവിനെ വിജയിപ്പിക്കും എന്ന തോന്നൽ വരെ ഉയർത്തി. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ സഞ്ജുവിന്റെ തന്ത്രങ്ങൾ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചു.