സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ, ബഹുമാനമോ അർഹിക്കുന്നവരല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണെന്നും പണ്ഡിറ്റ് പറഞ്ഞു. സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കണമെന്നും ഓവർ ഫാൻ ഫൈറ്റ് ഒഴിവാക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെടുന്നു. ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിടണമെന്നും ഫ്രണ്ട്സ് അസോസിയേഷൻ മാത്രം പോരെയെന്നും സന്തോഷ് ചോദിക്കുന്നു.
ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ, ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർത്ഥം. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണ്. എന്നാൽ പ്രേക്ഷകർ അവരുടെ സമയവും, അവരുടെ ജോലിയും, പണവും, മൊബൈൽ ഡാറ്റയും കളഞ്ഞു ഇതെല്ലാം കാണുന്നു. എന്നിട്ട് അവരുടെ ആരാധകരായി അടികൂടുന്നു.. എന്തിന് ?കുറെ കോടികൾ അവർ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം. നിങ്ങൾക്ക് എന്ത് ലാഭം ?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ കുറെ പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് പല നടന്മാരും, സംവിധായകരും കോടീശ്വരന്മാർ ആകുന്നു. വലിയ കോടികളുടെ ഫ്ലാറ്റ് വെക്കുന്നു, മാസം തോറും കോടികളുടെ car മേടിക്കുന്നു, വലിയ ബിസിനസ് തുടങ്ങുന്നു. ഇതെല്ലാം കണ്ട് താരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന, കിട്ടാത്ത കളക്ഷൻ കോടികൾ കിട്ടി എന്നും പറഞ്ഞു കലഹങ്ങൾ നടത്തുന്ന ആരാധകർ പലരും സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ, ജോലി ഇല്ലാതെ, കാർ പോയിട്ട് ഒരു കുഞ്ഞു സൈക്കിൾ പോലും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു.
ഈ വലിയ സിനിമാക്കാർ പോയിട്ട് ചെറിയ സിനിമാക്കാർ പോലും അവരുടെ മൊബൈൽ നമ്പർ ജനങ്ങൾക്ക് കൊടുക്കാറില്ല, മെസ്സേജ്, കമൻ്റ്സ് ന് മറുപടി കൊടുക്കാറില്ല. ഫോണിലൂടെ സാദാ ജനങ്ങളുമായി സംവേദിക്കുന്നില്ല.. ഫോട്ടോ എടുക്കുന്നില്ല.. എന്തിന് ഒന്നു അഭിവാദ്യം പോലും ചെയ്യുന്നില്ല. എന്നിട്ടും വിഡ്ഢികളായ ആരാധകര് അവരുടെ വാലും പിടിച്ചു നടക്കുന്നു. ഇനിയെങ്കിലും സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കുക. Over fans fights അവസാനിപ്പിക്കുക.
പലരും സിനിമയിൽ പാവങ്ങളെ സഹായിക്കുന്നു, സിനിമയിൽ അനീതിക്ക് എതിരെ പൊരുതുന്നു. സ്ത്രീ സുരക്ഷക്ക് വേണ്ടി സിനിമയിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. വ്യക്തി ജീവിതത്തിൽ ഇതിൻ്റെ പത്തിൽ ഒന്ന് പോലുമില്ല. ബിസിനസ് മാത്രം നോക്കി ജീവിക്കുന്നു. ഇതിനിടയിൽ ചിലർ പെണ്ണ് പിടുത്തം, കള്ള പണം വെളുപ്പിക്കൽ, കഞ്ചാവ്, MDMA പരസ്യം , രാഷ്ട്രീയം etc സിനിമയിലൂടെ ഒളിച്ചു കടത്തുന്നു. നിങ്ങൾ ഈ സിനിമാക്കാരെ ബന്ധുക്കൾ ആയും, കൂട്ടുകാരായും, ചങ്കുകൾ ആയും ഒക്കെ കാണുന്നു. എന്നാല് അവർ നിങ്ങളെ കാണുന്നത് വെറും കഴുതകൾ ആയും, കറവ പശുക്കൾ ആയാണ് കാണുന്നത്. ചിലർ അവരുടെ ആരാധകരെ ശല്യക്കാർ ആയാണ് കാണുന്നത്. പറ്റുമെങ്കിൽ എല്ലാ നടന്മാരുടെയും ഫാൻസ് അസോസിയേഷൻ പിരിച്ചു വിടുക. ഇവിടെ ഫ്രണ്ട്സ് അസോസിയേഷൻ മാത്രം പോരെ ?