മലപ്പുറം : കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. അയല്‍ക്കാരെ 7-3 തകർത്താണ് കേരളം ഫൈനലിലേക്ക് കുതിച്ച് കയറിയത്.
Advertisements
കേരളത്തിനായി സൂപ്പർസബ് ജസിന്‍ അഞ്ചും ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും നേടി. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനിറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്. ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയതായിരുന്നു ജസിൻ.