സന്തോഷ് ട്രോഫിയിൽ ആദ്യ മത്സരം ഇന്ന് : സഹൽ അബ്ദുൾ സമദ് മുഖ്യാതിത്ഥിയാകും : ഇന്ന് ബംഗാളും പഞ്ചാബും ഏറ്റുമുട്ടും ; കേരളത്തിന്റെ ആദ്യ മത്സരം രാത്രിയിൽ

മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. രാവിലെ 9.30ന് പശ്ചിമ ബംഗാള്‍ – പഞ്ചാബ് മത്സരമാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പോരാട്ടം. വൈകിട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് എ ഗ്രൂപ്പിലെ കരുത്തര്‍ കൊമ്പുകോര്‍ക്കുന്നത്. കൂടുതല്‍ തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട ബംഗാളും , കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ആവേശത്തിനൊട്ടും കുറവുണ്ടാകില്ല.

Advertisements

എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടുകളിലെ മിന്നുന്ന പ്രകടനം ഫൈനല്‍ റൗണ്ട് മത്സരങ്ങളിലും കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജിജോ ജോസഫ് നയിക്കുന്ന കേരള ടീം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് ഏഴുമണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. കായിക മന്ത്രി വി. അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുസമദ് മുഖ്യാതിഥിയാകും. മെയ് രണ്ടിന് പ്രധാനവേദിയായ പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

Hot Topics

Related Articles