സന്തോഷ് ട്രോഫി ഫുട്ബോൾ ; ഫൈനൽ ബെർത്ത് ഉറപ്പിച്ച് കേരള ടീം ; കാശ്‌മീരിനെ തകർത്തത് ഏകപക്ഷീയമായ മൂന്ന് ​ഗോളിന്

സ്പോർട്സ് ഡെസ്ക്ക് : സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഗ്രൂപ്പ് മത്സരത്തിൽ ജമ്മു കശ്മീരിനെയും തകർത്ത് കേരളം കുതിപ്പ് തുടരുന്നു. കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജമ്മുകശ്മീരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് സാധ്യത സജീവമാക്കി. എം വിഘ്നേഷ്, റിസ്വാന്‍ അലി എടക്കാവില്‍, നിജോ ഗില്‍ബര്‍ട്ട് എന്നിവര്‍ ഗോളടിച്ചു. നാലു കളി ജയിച്ച്‌ 12 പോയിന്റായി. 19 ഗോളടിച്ച കേരളമാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Advertisements

ആദ്യപകുതിയില്‍ കേരളത്തിന്റെ മുന്നേറ്റം കശ്മീര്‍ പ്രതിരോധനിര സമര്‍ഥമായി തടഞ്ഞു. നിജോ ഗില്‍ബര്‍ട്ടിനെയും എം വിഘ്നേഷിനെയും വരിഞ്ഞുമുറുക്കി. രണ്ടാംപകുതിയില്‍ കേരളത്തിന്റെ രൂപവും ഭാവവും മാറി. നീണ്ട പാസുകളും സെറ്റ്പീസുകളുമായി മാറി. കളം നിറഞ്ഞതോടെ കശ്മീര്‍ പ്രതിരോധം ഇളകി. 51–-ാംമിനിറ്റില്‍ കേരളം ലക്ഷ്യം കണ്ടു. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ പാസ് എം വിഘ്നേഷ് ഗോളാക്കി. 76–-ാംമിനിറ്റില്‍ രണ്ടാംഗോള്‍ വന്നു. പകരക്കാരനായി ഇറങ്ങിയ വിശാഖ് മോഹന്‍ നല്‍കിയ പാസില്‍ റിസ്വാന്‍ അലി ലക്ഷ്യം കണ്ടു. പരിക്കുസമയത്ത്, 93–-ാംമിനിറ്റില്‍ വിഘ്നേഷ് നല്‍കിയ പാസില്‍ നിജോ ഗില്‍ബര്‍ട്ട് പട്ടിക പൂര്‍ത്തിയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലു കളികളും ജയിച്ചതോടെ നിലവിലെ ചാമ്പ്യരായ കേരളത്തിന്റെ ഫൈനല്‍ റൗണ്ട് സാധ്യത വര്‍ധിച്ചു. നാലു കളിയും ജയിച്ച മിസോറമും ഒപ്പമുണ്ട്. ഗോള്‍ ശരാശരിയില്‍ കേരളമാണ് മുന്നില്‍. മിസോറം 13 ഗോളടിച്ചപ്പോള്‍ മൂന്നെണ്ണം തിരിച്ചുവാങ്ങി. 19 ഗോളടിച്ച കേരളം ഒരു ഗോളാണ് വഴങ്ങിയത്. ഞായര്‍ മിസോറമുമായാണ് അവസാന കളി. ജയിക്കുന്നവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് ഫൈനല്‍ റൗണ്ട് യോഗ്യത നേടും. കേരളത്തിന് സമനില മതി. ആറ് ഗ്രൂപ്പിലെ മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാര്‍ക്കും ഫൈനല്‍ റൗണ്ടിലെത്താം.

Hot Topics

Related Articles