ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ കരുത്തരായ ഗോവയാണ് എതിരാളികള്‍.ആദ്യ കളിയില്‍ ആസാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് നിജോ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കേരളം. അതേസമയം ഗോവയാകട്ടെ ആദ്യ കളിയില്‍ അരുണാചല്‍പ്രദേശുമായി 3-3ന് സമനില പാലിക്കുകയും ചെയ്തു.
കേരള സ്ട്രൈക്കര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും മധ്യനിരയിലും പ്രതിരോധത്തിലും ചില പാകപ്പിഴകളുണ്ട്. കഴിഞ്ഞ കളിയില്‍ അത് മൈതാനത്ത് കാണുകയും ചെയ്തു. പ്രത്യേകിച്ച് മധ്യനിര. ഇതോടെ കഴിഞ്ഞ കളിയില്‍ പ്രതിരോധനിരയ്ക്ക് കൂടുതല്‍ പണിയെടുക്കേണ്ടി വന്നു. സ്ട്രൈക്കര്‍മാരുടെ മിന്നുന്ന ഫോമിന്റെ കരുത്തിലാണ് കേരളം ആസാമിനെതിരെ ഉജ്ജ്വല വിജയം നേടിയത്. ഇന്ന് ഗോവയ്ക്കെതിരെയും മികച്ച വിജയം ലക്ഷ്യമിട്ടാണ് സതീവന്‍ ബാലന് പരിശീലിപ്പിക്കുന്ന കേരളം യുപിയ ഗോള്‍ഡണ്‍ ജൂബിലി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ കളിയിലെ പാളിച്ചകള്‍ പരിഹരിച്ചായിരിക്കും കേരളം തുടര്‍ ജയത്തിനായി ഇറങ്ങുക.