ഇറ്റാനഗര്‍ : 77-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിനായി കേരള ഫുട്‌ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി. നായകന്‍ നിജോ ഗില്‍ബര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇറ്റാനഗര്‍ ഹോള്ളോംഗി വിമാനത്താവളത്തില്‍ ഇറങ്ങി.ഇന്നലെ ടീം പരശിലനം നടത്തി. ഇറ്റാനഗറിലെ റൈസിങ് സണ്‍ ഹോട്ടലിലാണ് ടീമിന് താമസം. കൊച്ചിയില്‍നിന്ന് ശനിയാഴ്ച ടീം പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.30-നാണ് പുറപ്പെട്ടത്. നാളെ ആസാമിനെതിരേയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഉച്ചകഴിഞ്ഞ് 2.30ന് യുപിയാ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം. അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, ആസാം,സര്‍വീസസ് എന്നീ ടിമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം.
ഗ്രൂപ്പ് ബിയില്‍ കര്‍ണാടക,മഹാരാഷ്ട്ര,ഡല്‍ഹി,മണിപ്പൂര്‍,മിസോറാം. റയില്‍വേസ്,എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നു. 22 കളിക്കാരും, 5 ഒഫിഷ്യല്‍സും ഉള്‍പ്പെടുന്ന കേരളാ ടീം ശനിയാഴ്ച രാത്രി നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്നും യാത്രതിരിച്ചു.പ്രാഥമികറൗണ്ടില്‍ ടീമിനെ നയിച്ച കെ.എസ്.ഇ.ബി.യുടെ മധ്യനിര താരം നിജോ ഗില്‍ബര്‍ട്ട് തന്നെയാണ് ഫൈനല്‍ റൗണ്ടിലും കേരളത്തിന്‍റെ നായകന്‍. മൂന്നാംതവണയാണ് നിജോ ടീമില്‍ ഇടംപിടിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള പോലീസിന്‍റെ ജി. സഞ്ജുവാണ് വൈസ് ക്യാപ്റ്റന്‍. പ്രാഥമികറൗണ്ടില്‍ കളിച്ച ടീമില്‍നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഫൈനല്‍ റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. എം. റാഷിദ്, ബിജേഷ് ബാലന്‍, ജുനൈന്‍ എന്നിവര്‍ക്ക് പകരം അഖില്‍ ജെ. ചന്ദ്രന്‍, ഗിഫ്റ്റി ഗ്രേഷ്യസ്, മുഹമ്മദ് സഫ്നീദ് എന്നിവര്‍ ടീമിലെത്തി. സാറ്റ് തിരൂരിന്‍റെ താരമായ സഫ്നീദാണ് ടീമിലെത്തിയ ഏക പുതുമുഖം.
സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന ടീമില്‍ യുവത്വത്തിനാണ്പ്രാധാന്യം.
കേരള ടീം: മുഹമ്മദ് അസ്ഹര്‍, സിദ്ധാര്‍ത്ഥ് രാജീവന്‍, മുഹമ്മദ് നിഷാദ് (ഗോള്‍കീപ്പര്‍), ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, ജി, സഞ്ജു, ആര്‍. ഷിനു, മുഹമ്മദ് സലിം, കെ.പി. ശരത്, നിതിന്‍ മധു, അഖില്‍ ജെ. ചന്ദ്രന്‍, വി.ആര്‍. സുജിത് (പ്രതിരോധം), വി. അര്‍ജുന്‍, ജി. ജിതിന്‍, ഗിഫ്റ്റി ഗ്രേഷ്യസ്, മുഹമ്മദ് സഫ്നീദ്, നിജോ ഗില്‍ബര്‍ട്ട്, അബ്ദു റഹീം (മധ്യനിര) അക്ബര്‍ സിദ്ദിഖ്, ഇ. സജീഷ്, മുഹമ്മദ് ആഷിഖ്, ബി. നരേഷ്, റിസ്വാന്‍ അലി (മുന്നേറ്റം) എന്നിവരാണ് ടീമംഗങ്ങള്‍.