സാന്ത്വനത്തിലെ കല്യാണി വിവാഹിതയായി; അനൂപ് ആണ് വരന്‍; ആശംസകളുമായി ആരാധകര്‍

kalyani and anoop

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. മലയാളികളുടെ മനസിലേക്ക് നല്ല കഥാപാത്രങ്ങളിലൂടെയും കഥാപശ്ചാത്തലത്തിലൂടെയും കടന്നു പോകുന്ന ഈ സീരയല്‍ മലയാളികള്‍ക്ക് വളരെ പെട്ടെന്ന് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. അക്കൂട്ടത്തില്‍പ്പെട്ടയാണാണ് കല്യാണി. ഈ സീരിയയിലെ അപ്പുവിന്റെ അനിയത്തിയായി എത്തുന്ന നടിയാണ് കല്യാണി സുനില്‍ എന്ന സോന സുനില്‍. ഒരു നര്‍ത്തകി കൂടിയാണ് സോന. സോനയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

Advertisements

സാന്ത്വനം സീരിയലിനു ശേഷം സൂര്യടിവിയിലെ കനല്‍്പൂവ് എന്ന സീരിയലിലെ ആതിര എന്ന കഥാപാത്രമായും എത്തുന്നുണ്ട് സോന. കല്യാണിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. കല്യാണ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. എല്ലാവരും കല്യാണിക്ക് ആശംസകളറിയിച്ച് എത്തി. സാന്ത്വനം സീരിയല്‍ ഫെയിം അമ്മു വിവാഹിതയായിരിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തു വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം നോര്‍ത്ത് പരവൂറിലെ ഒരു ബോട്ടിക് ആണ് വിവാഹ വസ്ത്രം ഒരുക്കിയത്. ഉഷാ ദേവിയായിരുന്നു മേക്ക് അപ്പ് ചെയ്തത്. നിതിന്‍ കെ ഉദയനായിരുന്നു ഫോട്ടോഗ്രാഫി ചെയ്തത്. ഇവരുടെ വിവാഹ വിശേഷങ്ങളെല്ലാം വൈറലാവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി ഹല്‍ദി മെഹന്തി ആഘോഷങ്ങള്‍ക്കു ശേഷം വിവാഹവും കഴിഞ്ഞു. താരവും താരത്തിന്‌റെ ഭര്‍ത്താവുമൊരുമിച്ചുള്ള ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അനൂപ് എന്നാണ് കല്യാണിയുടെ വരന്റെ പേര്. അനൂപിന്റെ വിശേഷങ്ങളും വൈറലായി മാറിക്കഴിഞ്ഞു. അനൂപും സോനയും ഒരുമിച്ചുള്ള സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവാഹ വിശേഷങ്ങള്‍ പുറത്തു വന്നത്.

സേവ് ദ ഡേറ്റിലൂടെ യുള്ള ചിത്രങ്ങളിലൂടെയാണ് ഇവരുടെ വിവാഹമാണെന്ന കാര്യം പുറത്തുവന്നത്. അഞ്ച് ദിവസങ്ങള്‍ക്കു മുമ്പ് പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് വിവരം ആരാധകര്‍ അറിഞ്ഞത്. കുതിരപ്പുറത്തും മറ്റുമായി നടത്തിയ ഫോട്ടോഷൂട്ട് വൈറലായി ഇപ്പള്‍ കനല്‍പ്പൂവ് എന്ന സീരിയലില്‍ ആതിരയായി എത്തുന്ന താരത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വിവാഹ വാര്‍ത്തയറിഞ്ഞ ശേഷം വിവാഹ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. സാന്ത്വനത്തിലെ സീരിയല്‍ നടി കല്യാണിക്ക് വിവാഹമായി എന്നുള്ളത് ആരാധകര്‍ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു. വീട്ടില്‍ അമ്മു എന്നാണ് അച്ഛനും അമ്മയും മറ്റു കുടുംബക്കാരുമൊക്കെ സോനയെ വിളിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.