പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിയെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ

കാസർകോ‍ട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. കൊന്നവരെയല്ല കൊല്ലിക്കുന്നവരെയാണ് ഭയമെന്നും സത്യനാരായണൻ പറഞ്ഞു. കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികള്‍. പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കില്‍ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അവശേഷിക്കുന്ന ജീവിതം ഉഴിഞ്ഞുവെയ്ക്കുകയാണെന്നും സത്യനാരായണൻ പറഞ്ഞു.

Advertisements

കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ. അവരീ പ്രവർത്തനം നടത്തുന്നില്ലെങ്കില്‍ താഴേത്തട്ടിലുള്ള ഒരാളും ഇതിന് മുതിരില്ല. കൊല്ലിക്കുന്നവരാണ് യഥാർത്ഥ കൊലയാളികള്‍. അവർ പിടിക്കപ്പെട്ടാല്‍ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. അവിടത്തേക്ക് എത്താതിരിക്കാൻ ഈ കേസിന് വിഘാതമായി സർക്കാരടക്കം പ്രവർത്തിച്ചു. അതിനൊരു മാറ്റം വരണം. അതിനായി ഏതറ്റം വരെയും പോകാൻ ഞങ്ങള്‍ തയ്യാറാണ്. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. ഇനിയുള്ളവർക്കെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള അവസരം കേരളത്തിലുണ്ടാകട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. അതിനു തക്ക വിധി ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സത്യനാരായണൻ പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.