‘നെറ്റിയിൽ ഭസ്മ കുറിയും, കള്ള നോട്ടവുമായി നിവിൻ’; അഖിൽ സത്യന്റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്. ‘സർവ്വം മായ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലായിരിക്കും നിവിൻ എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘The Ghost next Door’ എന്ന ശീർഷകത്തോടുകൂടി പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്റർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. 

Advertisements

ഫാന്‍റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തുന്നതാണ്. നെറ്റിയിൽ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളി ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേക്ഷകർ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, റിയ ഷിബു, അൽത്താഫ് സലിം, മധു വാര്യർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തിന്റെ എഡിറ്റിംഗും അഖിൽ സത്യൻ തന്നെയാണ്. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റ്യാടി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്. നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആണ് ഈ ചിത്രം. സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 

Hot Topics

Related Articles