സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമെന്ന് സൂചന

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യുനമർദത്തെ തുടർന്നു സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ചതിനെ തുടർന്നാണ് മഴ തുടരാൻ സാധ്യതയുള്ളത്.

Advertisements

അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദമായി മാറാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അറബികടലിൽ കേരള തീരം മുതൽ കർണാടക തീരം വരെ ന്യുനമർദപ്പാത്തി നിലനിൽക്കുന്നു. ഒക്ടോബർ 30 വരെ സംസ്ഥാനത്തു വ്യാപകമായ ഇടിമിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.