കൊച്ചി : സി.എ.എ. വിഷയത്തില്‍ സി.പി.ഐക്കും മുഖ്യമന്ത്രിക്കും ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.എ.എക്കെതിരായി നടത്തിയ പ്രക്ഷോഭങ്ങള്‍ക്കെതിരേ എടുത്ത കേസുകള്‍ പിൻവലിക്കാത്തതും രാഹുല്‍ ഗാന്ധിക്കെതിരായി സംസാരിക്കുന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. 2019ല്‍ സി.എ.എക്കെതിരേ 835 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ ആക്രമണ സ്വഭാവമുള്ള 102 കേസുകളൊഴികെ ബാക്കിയുള്ള 733 കേസുകള്‍ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ 2023 എട്ടാംമാസംവരെ ഇതില്‍ 63 കേസുകള്‍ മാത്രമാണ് പിൻവലിച്ചത്.
573 കേസുകള്‍ക്ക് ചാർജ് ഷീറ്റ് കൊടുത്തിട്ടുണ്ടെന്ന് ഇടതുപക്ഷ നേതാവിന്റെ ചോദ്യത്തിനുതന്നെ മുഖ്യമന്ത്രി മറുപടി കൊടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സി.എ.എക്കെതിരേ എടുത്ത കേസുകള്‍ ഇല്ലാതായെന്ന് മുഖ്യമന്ത്രി പറയുന്നത്. കുറേ കേസുകളില്‍ ശിക്ഷിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് ഫൈനടപ്പിച്ചത്. അങ്ങനെയാണ് കുറേ കേസുകള്‍ ഇല്ലാതായത്. കേസുകള്‍ പിൻവലിക്കാതിരിക്കുന്നതും രാഹുല്‍ഗാന്ധിക്കെതിരേ മുഖ്യമന്ത്രി സംസാരിക്കുന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. ആലപ്പുഴയില്‍ കഴിഞ്ഞ തവണ കിട്ടിയ സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെയാണ് കെ.സി. വേണുഗോപാലിനെതിരേ സംസാരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാടിനെ ബാധിക്കുന്ന ഒരു ചോദ്യത്തിലും മുഖ്യമന്ത്രി മറുപടി പറയില്ലെന്നും അദ്ദേഹം വിമർശിച്ചു. എസ്.എഫ്.ഐക്കാരുടെ തോന്നിയവാസത്തിന് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മൗനം പാലിച്ചു. കേരള സർവകാലാശാല കലോത്സവത്തില്‍ 51 കാരനെ ക്രൂരമായി മർദിച്ചു. പിന്നാലെ അധ്യാപകൻ ആത്മഹത്യ ചെയ്തു. എന്ത് അക്രമവും കാണിക്കാൻ ക്രിമിനല്‍ സംഘങ്ങളെ അഴിച്ചുവിട്ട് അവർക്ക് തണലൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.