തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈൻ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാർ താരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവക്കും. കഴിഞ്ഞ വർഷം പ്രതിദിനം തൊണ്ണൂറായിരം പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു. ഓണ്‍ലൈൻ ബുക്കിംഗ് നടത്തിയ 80000 പേർക്കെന്നാണ് നിലവില്‍ സർക്കാർ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും.
ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നല്‍കി. എണ്‍പതിനായിരത്തിലധികം ആളുവന്നാല്‍ സൗകര്യ കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.