തദ്ദേശ തെരഞ്ഞെടുപ്പ്‌; വിജയം ലക്ഷ്യമിട്ട് കഠിനാധ്വാനത്തിനൊരുങ്ങി കോൺഗ്രസ്; ചുമതലകൾ നേതാക്കൾക്ക് വീതിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് വൻ പദ്ധതികളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കള്‍ക്ക് വീതിച്ചു നല്‍കി. മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ക്കടക്കം നല്‍കി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച്‌ ചുമതലകള്‍ നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വയനാട്ടിലാണ് പ്രത്യേക ക്യാമ്ബ് നടത്തിയത്.

Advertisements

മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ ചുമതല ഇങ്ങനെയാണ്. കണ്ണൂര്‍ – കെ സുധാകരൻ (കെപിസിസി പ്രസിഡൻ്റ്), കോഴിക്കോട് – രമേശ് ചെന്നിത്തല (കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം), തൃശ്ശൂര്‍ – റോജി എം ജോണ്‍, കൊച്ചി – വിഡി സതീശൻ, കൊല്ലം – വിഎസ് ശിവകുമാര്‍, തിരുവനന്തപുരം – പിസി വിഷ്ണുനാഥ്. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ടി സിദ്ധിഖിന് വടക്കൻ മേഖലയുടെയും ടിഎൻ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നില്‍ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നല്‍കി. 14 ജില്ലകളിലും 14 നേതാക്കള്‍ക്ക് മേല്‍നോട്ട ചുമതലയുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടാൻ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാൻ്റ് നിർദ്ദേശം അടിസ്ഥാനമാക്കിയാണ് നീക്കം. വിഭാഗീയ പ്രവർത്തനങ്ങള്‍ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ഹൈക്കമാൻ്റിന്റെ കർശന നിർദേശമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.