അന്തിക്കാട്: ഉഴപ്പിനടന്നിരുന്ന താൻ സത്യൻ അന്തിക്കാടിന്റെ സിനിമ കണ്ടതിന്റെ പിറ്റേന്ന് മുതല്‍ ജോലിക്ക് പോകാൻ തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ജയറാമും ശ്രീനിവാസനും മുഖ്യവേഷങ്ങളിലെത്തിയ ‘സന്ദേശ’ത്തെക്കുറിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ‘എല്‍ എല്‍ ബി പൂര്‍ത്തിയാക്കി എൻറോള്‍ ചെയ്തെങ്കിലും കെ എസ് യു വിടാനുള്ള മടി കാരണം ജോലിക്ക് പോകാതെ ഉഴപ്പി നടന്നു. ഈ സമയമാണ് സന്ദേശം കാണുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ശ്രീനിവാസൻ പ്രാക്ടീസ് ചെയ്യാൻ പോകുകയാണ്. എനിക്കാണെങ്കില്‍ വക്കീല്‍ ഓഫീസ് ഒക്കെ റെഡിയാക്കിയിരുന്നു. അഞ്ചാറ് മാസമായി അങ്ങോട്ട് പോയിരുന്നില്ല. എന്നാല്‍ സന്ദേശം കണ്ടതിന്റെ പിറ്റേന്ന് മുതല്‍ അങ്ങോട്ട് പോയിത്തുടങ്ങി. ആ ഓഫീസില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തു.’- വി ഡി സതീശൻ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ 139ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍, സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തിയായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം. വി ഡി സതീശനെ കൂടാതെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസൻ, ടി എൻ പ്രതാപൻ എം പി അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.