കൊച്ചി: പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.എ. സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആരംഭിച്ചു. ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൊച്ചി ആര്‍ട്ട് വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സിജിഎച്ച് എര്‍ത്ത് എംഡിയും സിഇഒയുമായ മൈക്കിള്‍ ഡോമിനിക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍, കെ.ജെ. മാക്‌സി എംഎല്‍എ, ബോസ് കൃഷ്ണാമാചാരി, ഡോ. സി.എസ്. ജയറാം, ഡോ. സി.ബി. സുധാകരന്‍, ബി.ആര്‍. അജിത്ത്, ബാബു ജോണ്‍, ജോസ് ഡോമിനിക് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഡോ. സി.ബി. സുധാകരന്‍ രചിച്ച ഫ്രെഡ്രിക് ജെയിംസണ്‍ എന്ന മലയാളം പുസ്തകം പി. രാജീവ് പ്രകാശനം ചെയ്തു. പ്രദര്‍ശനം 2022 ജനുവരി 12 വരെ നീണ്ടുനില്‍ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോട്ടോ ക്യാപ്ഷന്‍- ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ നടക്കുന്ന സത്യപാലിന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് ചിത്രങ്ങള്‍ കാണുന്നു. മേയര്‍ എം. അനില്‍കുമാര്‍, സത്യപാല്‍ എന്നിവര്‍ സമീപം.