വണ്ടിപ്പെരിയാർ :
എൻ സി സി കേഡറ്റുകൾക്കായി വിമാനം പറക്കൽ പരിശീലനത്തിനായി വണ്ടിപ്പെരിയാർ സത്രത്തിൽ നിർമ്മിച്ചിരിക്കുന്ന എയർ സ്ട്രിപ്പിൽ ഇന്ന് നടന്ന രണ്ടാം പരീക്ഷണ പറക്കലും വിഫലമായി കഴിഞ്ഞ 50 ദിവസം മുൻപ് എയർസ്ട്രിപ്പിൽ പരീക്ഷണ പറക്കലിനായി എയർ ഫോഴ്സിന്റെ വയറസ് എസ് ഡബ്ലു എന്ന ചെറുവിമാനം എത്തിയിരുന്നു അന്ന് പലതവണ എയർ സ്ട്രി പിൽ വിമാനമിറക്കുവാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും പരീക്ഷണ പറക്കൽ നടന്നിരുന്നില്ല. എയർസ്ടിപ്പ് റൺവേയ്ക്ക് നേരെ എതിർ വശത്തുള്ള കുന്നാണ് വിമാനമിറക്കുന്നതിന് തടസ കാരണമായി എയർഫോഴ്സ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നത്
എന്നാൽ തടസമായ കുന്നിന്റെ ഭാഗങ്ങൾ ഇടിച്ചു നിരത്തിയെന്ന പെതുമരാമത്ത് വകുപ്പിന്റെ അറിയിപ്പിനെ തുടർന്നാണ് വീണ്ടും പരീക്ഷണ പറക്കലിനായി തിരുവനന്തപുരത്തുനിന്നും ചെറുവിമാനം സത്രം എയർസ്ടിപ്പിൽ എത്തിയത്. രാവിലെ 11 മണിയോടുകൂടി വിമാനം സത്രം എയർസ്ട്രിപ്പിൽ എത്തുകയും . രണ്ട് തവണ എയർസ്ട്രിപ്പിനു മുകളിൽ വിമാനം വട്ടമിട്ട് പറക്കുകയും ചെയ്തു. എന്നാൽ വിമാനമിറങ്ങുവാൻ തടസം നേരിട്ടതോ ടെ തിരിച്ച് പോവുകയും മായിരുന്നു. പിന്നീട് എയർഫോഴ്സ് അധികൃതർ അറിയിച്ചത് ഇടിച്ചു നിരത്തേണ്ട കുന്നിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമാവാത്തതാണ് തടസ്സമെന്നായിരുന്നു. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായും തടസ കാരണമായി എയർഫോഴ്സ് അധികൃതർ അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധി നില നിൽക്കുന്ന തിനിടയിൽ വണ്ടിപ്പെരിയാർസത്രം എയർസ്ട്രിപ്പിൽ വീണ്ടും വിമാനമിറങ്ങാത്തത് . ആയിരത്തോളം വരുന്ന എൻ സി സി കേഡറ്റുകൾക്ക് ഗുണകരമാവുന്ന പദ്ധതിയാഥാർത്യമാ വാത്തതിൽ ഇടുക്കി ക്കാർ നിരാശയിലാണ് നിർമ്മാണ തടസ്സങ്ങൾ ഒഴിവായാൽ വീണ്ടും പരീക്ഷ പറക്കൽ നടത്തുമെന്നാണ് എയർഫോഴ്സ് അധികൃതർ അറിയിച്ചിരിക്കുന്നത്
സത്രം എയർസ്ട്രീപ്പിൽ ഇന്നും വിമാനമിറക്കുവാനുള്ള ശ്രമം പാളി
Advertisements