സത്യജിത്റേ ഫിലിം സൊസൈറ്റി പുരസ്കാരവുമായ് മിനീഷാ സുരേന്ദ്രൻ

കാഞ്ഞിരപ്പളളി : പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഇടക്കുന്നം മേരിമാതാ പബ്ലിക്ക് സ്ക്കൂളിലെ എഴാംതരം വിദ്യാർത്ഥിനി മിനീഷാ സുരേന്ദ്രൻ സത്യജിത് റേ ഫിലിം സൊസൈറ്റി പുരസ്ക്കാരത്തിന് അർഹയായി. കുട്ടികളുടെ ആർട്ടിസ്റ്റിക്ക് വിഭാഗത്തിൽ അഭിനയത്തിനും സംഗീതത്തിനുമാണ് അവാർഡ് കരസ്ഥമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് സമ്മാനിച്ചു. ഇടക്കുണം വലിയപറമ്പിൽ സുരേന്ദ്രൻ -ബിനു ദമ്പതികളുടെ പുത്രിയാണ്.

Advertisements

Hot Topics

Related Articles