സൗദി : സീസണിലെ സൗദി വമ്ബൻമാരുടെ നാലാം തോല്‍വിയായിരുന്നു ഇത്. മത്സരം പരാജയപ്പെട്ടെങ്കിലും അല്‍ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറില്‍ ഒരു തകർപ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. അല്‍ നസറിനൊപ്പം 100 മത്സരങ്ങള്‍ പൂർത്തിയാക്കാനാണ് റൊണാള്‍ഡോക്ക് സാധിച്ചത്. ഇതോടെ നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി 100 മത്സരങ്ങള്‍ പൂർത്തിയാക്കുന്ന താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയായിരുന്നു ഇതിനു മുമ്ബ് റൊണാള്‍ഡോ 100 മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.
2023ല്‍ മാഞ്ചസ്റ്റർ യുണൈറ്ററില്‍ നിന്നുമായിരുന്നു റൊണാള്‍ഡോ സഊദിയിലേക്ക് എത്തിയത്. റൊണാള്‍ഡോയുടെ വരവിന് പിന്നാലെ ലോക ഫുട്ബോളില്‍ സഊദി പ്രൊ ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പ്യൻ അധ്യായങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പല സൂപ്പർതാരങ്ങളും സഊദിയുടെ മണ്ണില്‍ എത്തിയിരുന്നു. കരിം ബെൻസിമ, സാദിയോ മാനെ, റിയാദ് മെഹറസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സഊദിയിലേക്ക് കൂടുമാറിയത്. അല്‍ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാള്‍ഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളില്‍ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മത്സരത്തില്‍ അല്‍ ഒറോമക്ക് വേണ്ടി ഒമർ അല്‍ സോമയും ജൊഹാൻ ബർഗ് ഗുണ്ട്മാഡ്സണുമാണ് ഗോളുകള്‍ നേടിയത്. നവാഫ് ബൗഷലിലൂടെയാണ് അല്‍ നസർ ലക്ഷ്യം കണ്ടത്. നിലവില്‍ സഊദി പ്രൊ ലീഗില്‍ മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും സംഘവും. 24 മത്സരങ്ങളില്‍ നിന്നും 14 ജയവും അഞ്ചു സമനിലയും നാല് തോല്‍വിയും അടക്കം 47 പോയിന്റാണ് അല്‍ നസറിന്റെ കൈവശമുള്ളത്. എഎഫ്സി ചാമ്ബ്യൻസ് ലീഗില്‍ മാർച്ച് മൂന്നിന് എസ്റ്റെഗ്ലാല് എഫ്സിക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.