സ്പോർട്സ് ഡെസ്ക്ക് : സൗദി പ്രോ ലീഗില്‍ ജയത്തോടെ കിരീട പോരാട്ടം ശക്തമാക്കി അല്‍ നസറിന്റെ തിരിച്ചുവരവ്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ ഫത്തേഹിനെ തോല്‍പ്പിച്ച് അല്‍ നസർ പ്രോ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി വെറും നാല് പോയിന്റിന്റെ വ്യത്യാസമാണ് ഇപ്പോള്‍ അല്‍ നസറിനുള്ളത്.
ആവേശകരമായ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. താരസമ്പന്നമായ അല്‍ നസറിനേക്കാള്‍ നേരിയ മുൻതൂക്കം എതിരാളികളായ അല്‍ ഫത്തേഹിന് ഉണ്ടായിരുന്നു. 17ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസർ മുന്നിലെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുവർഷത്തില്‍ ക്രിസ്റ്റ്യാനോ നേടുന്ന രണ്ടാമത്തെ ഗോളാണിത്. എന്നാല്‍ 29ാം മിനിറ്റിനകം സലേം അല്‍ നജ്ദിയിലൂടെ എതിരാളികള്‍ സമനില പിടിച്ചു.
എന്നാല്‍, രണ്ടാം പകുതിയില്‍ ഒട്ടാവിയോയുടെ തീപ്പൊരു ഹെഡ്ഡർ ഗോള്‍ മഞ്ഞപ്പടയ്ക്ക് ജയം സമ്മാനിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോളിന് അടുത്തെത്തിയിരുന്നു.
എങ്കിലും അല്‍ ഫത്തേഹിന്റെ പ്രതിരോധ മികവ് സൂപ്പർ താരത്തിന് ഗോള്‍ അനുവദിച്ചില്ല.
അതേസമയം, പെനാല്‍റ്റി അല്ലാത്ത ഗോളുകളുടെ എണ്ണത്തില്‍ അർജന്റീനിയൻ ഇതിഹാസം ലയണല്‍ മെസ്സിയെ ക്രിസ്റ്റ്യാനോ പിന്നിലാക്കി. റൊണാള്‍ഡോ 715, മെസ്സി 714 എന്നിങ്ങനെയാണ് ഗോളുകളുടെ കണക്കുകള്‍.