കോട്ടയം : സൗദിയിൽ മരിച്ച തോട്ടക്കാട് സ്വദേശിനിയായ യുവതിയുടെ സംസ്കാരം ജൂലൈ 17 വ്യാഴാഴ്ച നടക്കും. തോട്ടയ്ക്കാട് സന്ധ്യാ സദനത്തിൽ അനുഷ്മ സന്തോഷ് (മിസ്ക് കിച്ചൻ കറുകച്ചാൽ, തോട്ടയ്ക്കാട് – 42 ) ആണ് മരിച്ചത്. സംസ്കാരം ജൂലൈ 17 വ്യാഴാഴ്ച മൂന്ന് മണിക്ക് തോട്ടയ്ക്കാട് 1518 എസ്എൻഡിപി ശാഖ യോഗം ശ്മശാനത്തിൽ നടക്കും. പരേത കോട്ടയം വേളൂർ അനു നിവാസിൽ പരേതനായ ബ്രഹ്മാനന്ദിന്റെയും ഐഷാ ഭായിയുടെ മകളാണ്. ഭർത്താവ് സന്തോഷ് കുമാർ തോട്ടയ്ക്കാട് 1518 എസ്എൻഡിപി ശാഖ യോഗം സെക്രട്ടറിയാണ്. ഏക മകൾ സൗപർണിക പുതുപ്പള്ളി ഡോൺ ബോസ്കോ വിദ്യാർത്ഥിനിയാണ് മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരും.
Advertisements