കൊച്ചി : മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുകയും ടെലിവിഷൻ ഷോകളിൽ അവതാരികയായി മിന്നുകയും ചെയ്തിട്ടുള്ള താരമാണ് സ്വാസിക. വളരെ പെട്ടെന്ന് തന്നെ അഭിനയരംഗത്ത് തന്റേതായ ഒരു കഴിവ് തെളിയിക്കുവാൻ സ്വാസികയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലുപരി നർത്തകി എന്ന നിലയിലും സ്വാസിക കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന മിനിസ്ക്രീൻ പരമ്പരയിലെ ടൈറ്റിൽ റോളിൽ എത്തിയതോടെയാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിയുന്നത് എന്ന് വേണമെങ്കിൽ പറയാം. ഈ പരമ്പരയ്ക്ക് വളരെ വലിയ ആരാധക സ്വീകാര്യത തന്നെയാണ് ലഭിച്ചിട്ടുള്ളത്.
അതിനുശേഷം നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുവാൻ സ്വാസികയ്ക്ക് അവസരം ലഭിച്ചു. ബിഗ് സ്ക്രീനിലെ ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രമാണ് താരത്തിന്റെ കരിയർ ചേഞ്ച് ആയിട്ടുള്ളത്. ഈ ചിത്രത്തിലെ താരത്തിന്റെ റോളിന് ശേഷം മലയാള സിനിമയിലെ തേപ്പുകാരി എന്നപേരും താരത്തിന് ലഭിക്കുകയുണ്ടായി.അത്രയധികം ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു കട്ടപ്പനയിലെ ഋതിക് റോഷനിലെ. ഇപ്പോൾ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അവതാരികയായി തിളങ്ങി വരികയാണ് താരം. ഒപ്പം സമൂഹമാധ്യമങ്ങളിലും സജീവമായിട്ടുള്ള സ്വാസിക തന്റെ പലനിലപാടുകളും തുറന്നു അറിയിക്കാറുണ്ട്. അതോടൊപ്പം തന്നെ ധാരാളം ഫോട്ടോഷോട്ടുകൾ പങ്കുവെച്ചു തന്റെ സാന്നിധ്യം മറ്റുള്ളവർക്കിടയിൽ അടയാളപ്പെടുത്തുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോൾ മലയാള സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ പറ്റി സ്വാസിക പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കഥാപാത്രം ആവശ്യപ്പെട്ടാൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുവാൻ പോലും തനിക്ക് യാതൊരു മടിയും ഇല്ലെന്ന് മുൻപ് സ്വാസിക വ്യക്തമാക്കിയിരുന്നു. ബോൾഡ് ക്യാരക്ടറിലും ഗ്ലാമർ കഥാപാത്രങ്ങളും കഥാപാത്രത്തിന്റെ അനിവാര്യതയാണ് തീരുമാനിക്കുന്നത് എന്നും അത് സിനിമയ്ക്ക് ആവശ്യമെങ്കിൽ താൻ അതിനും തയ്യാറാണെന്ന് ആണ് സ്വാസിക പറഞ്ഞത്. ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ലിപ് ലോക്ക്, ഇൻഡിക്കേറ്റ് രംഗങ്ങളെ പറ്റിയുള്ള താരത്തിന്റെ നിലപാടാണ് മറ്റുള്ളവർ ഏറ്റെടുത്തിരിക്കുന്നത്.
ഇത്തരം രംഗങ്ങൾ എന്റർടൈൻമെന്റിന് വേണ്ടിയുള്ളതാണെന്ന് ചിന്തിക്കാതെ അയ്യോ അവർ അങ്ങനെ ചെയ്തു, അത് പ്രദർശിപ്പിച്ചു എന്നൊക്കെ പറയുന്നവരുടെ കാഴ്ചപ്പാടാണ് തെറ്റെന്നും അത് മാറിയാൽ തന്നെ മലയാള സിനിമ വളരെയധികം വിജയങ്ങളിലേക്ക് എത്തിപ്പെടും എന്നുമാണ് സ്വാസിക പറയുന്നത്. മറ്റുഭാഷകളെ അപേക്ഷിച്ച് എന്നും മലയാള സിനിമയിൽ പലതും തുറന്നു കാണിക്കുവാൻ മടിയുള്ള കൂട്ടത്തിലാണ്. എന്നാൽ പോലും അത്തരം രംഗങ്ങൾ ചിത്രീകരിക്കുവാനും അത് തുറന്നു കാട്ടുവാനും തയ്യാറായിട്ടുള്ള ഒരുപാട് സംവിധായകരും നിർമ്മാതാക്കളും അഭിനേതാക്കളുമുണ്ട്.
എന്നാൽ സമൂഹത്തിൻറെ കാഴ്ചപ്പാടാണ് പലതിനും വിലങ്ങുതടിയായി മാറുന്നത്. കൊച്ചുകുട്ടിയുടെയും മുതിർന്ന ആളുടെയും ഒക്കെ വികാരവിചാരങ്ങൾ തുറന്നു കാണിക്കുമ്പോൾ അതൊക്കെ എന്റർടൈൻമെന്റിന്റെ ഭാഗമാണ് എന്ന് ചിന്തിക്കാത്ത കാഴ്ചപ്പാട് മാറേണ്ടതാണെന്ന് സ്വാസിക വ്യക്തമാക്കുന്നു.