എസ്ബിഐ കാറളം ശാഖയിൽ 2.76 കോടി രൂപയുടെ തിരിമറി ; ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അറസ്റ്റിൽ

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ കാറളം ശാഖയിൽ പണയത്തിലുള്ള സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാൻ വീട്ടിൽ സുനിൽ ജോസ് (51) നെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബർ നും 2020 നവംബറിനും ഇടയിൽ എസ്ബിഐ കാറളം ബാങ്കിൽ ചീഫ് അസോസിയേറ്റ് ആയി പ്രവർത്തിക്കുകയായിരുന്ന പ്രതി ബാങ്കിൽ പണയത്തിലുള്ള സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസിൽ ആദ്യം കാട്ടൂർ പോലീസ് കേസ്സെടുക്കുകയും തുടർന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയുമായിരുന്നു. ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചിരുന്നു.കേസിൻ്റെ ഗൗരവം കണക്കിലെടുത്തും വിശദമായ അന്വേഷണത്തിൻ്റെ ആവശ്യം ഉള്ളതിനാലും അന്വേഷണ എജൻസിക്ക് മുമ്പിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles